ഡെല്‍ഹിയില്‍ 28കാരിയെ അയല്ക്കാരന് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
Jun 4, 2021, 12:37 IST
ന്യൂഡെല്‍ഹി: (www.kvartha.com 04.06.2021) ഡെല്‍ഹിയില്‍ 28കാരിയെ അയല്ക്കാരന് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ഡെല്‍ഹിയിലെ രോഹിണി ഏരിയയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രാജു എന്ന് വിളിക്കുന്ന നരേഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആക്രണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. പാര്‍ക് ചെയ്ത രണ്ട് കാറുകള്‍ക്കിടയില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. നിരവധി തവണ കുത്തി. ഇതുകണ്ട വന്ന ഒരാള്‍ ഒരു നിമിഷം സംശയിച്ച് നിന്നെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവതി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍ക്കാരനാണ് കുത്തിയതെന്നും ഇയാള്‍ക്കെതിരെ യുവതി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്ത് സ്ഥാപിച്ചിരുന്ന സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.