കേജരിവാള്‍ വീണ്ടും: ഡല്‍ഹിയില്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ ജോലിസമയം വര്‍ദ്ധിപ്പിച്ചു

 


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ ജോലിസമയം വര്‍ദ്ധിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉത്തരവിട്ടു. ആഴ്ചയില്‍ 45 മണിക്കൂറാണ് പുതിയ ഉത്തരവനുസരിച്ചുള്ള ജോലി സമയം. നിലവില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരേയും രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയുമാണ് ജോലി സമയം. പുതിയ ഉത്തരവനുസരിച്ച് രാവിലെ 7.15 മുതല്‍ ഉച്ചയ്ക്ക് 2.45 വരെയാണ് ജോലിസമയം.
കേജരിവാള്‍ വീണ്ടും: ഡല്‍ഹിയില്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ ജോലിസമയം വര്‍ദ്ധിപ്പിച്ചു
രണ്ട് ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് 7 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് ഒരു മണിമുതല്‍ വൈകിട്ട് 6.30 വരെയുമായിരുന്നു നിലവിലെ ജോലി സമയം. ഇത് രാവിലെ 6.45 മുതല്‍ 2.15 വരേയും ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകിട്ട് 6.30 വരെയുമാണ് പരിഷ്‌ക്കരിച്ചിരിക്കുന്നത്.
അദ്ധ്യാപകരുടെ ജോലിസമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ പഠന സമയങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
SUMMARY: New Delhi: Delhi Chief Minister Arvind Kejriwal on Saturday increased the working hours of school teachers to 45 hours per week. According to the new order, school teachers working in government/government aided and un-aided recognised schools will have to devote 45 hours teaching per week.
Keywords: AAP, New Delhi, Arvind Kejriwal, CM, Teachers, Working Hours,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia