ഡെല്‍ഹി: ജന്‍ലോക്പാല്‍ ബില്‍ ഡെല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചു. ലഫ്റ്റനന്റ് ഗവര്‍ണറുടെ വിലക്ക് അവഗണിച്ചാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.
അതേസമയം ബില്‍ ഡെല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ലഫ്റ്റ്‌നന്റ് ഗവര്‍ണറുടെ കത്ത് സഭയില്‍ വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് - ബിജെപി അംഗങ്ങള്‍ ബഹളം വെച്ചു. തുടര്‍ന്ന് സഭ ഇരുപത് മിനിറ്റ് നേരത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും സഭ സമ്മേളിച്ചപ്പോള്‍ സ്പീക്കര്‍ കത്ത് സഭയില്‍ വെച്ചു.
സ്പീക്കര്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ബില്‍ അവതരിപ്പിക്കുകയായിരുന്നു.
ബില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ രാജിവെക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കേജ്‌രിവാള്‍. അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വാഗ്ദാനം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനുള്ള തത്രപ്പാടിലായിരുന്നു കേജ്‌രിവാള്‍.
ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കരുതെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് വെള്ളിയാഴ്ച ആം ആദ്മി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇക്കാര്യം വ്യക്തമാക്കി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
അഴിമതിക്കെതിരായ ജന്‍ലോക്പാല്‍ ബില്‍ നിയമസഭയില്‍ പാസാക്കാനുള്ള ഡെല്‍ഹി സര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സോളിസിറ്റര്‍ ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ബില്ലിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നും രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഡെല്‍ഹി പോലീസിനെ ജന്‍ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്നും സോളിസിറ്റര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് കേജ് രിവാളിന്റെ നിയമസഭയിലെ പ്രകടനം.
ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഡെല്‍ഹി നിയമസഭയില്‍ നിയമനിര്‍മാണം സാധ്യമാകൂ എന്നിരിക്കെ കേജ്‌രിവാളിന്റേത് അനാവശ്യ രാഷ്ട്രീയ നാടകമാണെന്ന് ഡെല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അര്‍വീന്ദര്‍സിംഗ് ലൗലി ആരോപിച്ചു. കോണ്‍ഗ്രസ് ജന്‍ ലോക്പാല്‍ ബില്ലിന് എതിരല്ല. എന്നാല്‍ ഭരണഘടനയ്ക്ക് നിരക്കാത്ത പ്രവര്‍ത്തികളെ പിന്തുണയ്ക്കാനാവില്ലെന്നും ലൗലി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നിയമ സഭയില്‍ ജന്‍ ലോക്പാല്‍ ബില്ലിന്റെ അവതരണം തടസപ്പെട്ടിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന നിയമസഭാ സമ്മേളനത്തിന്റെ അജണ്ടയില്‍ ജന്‍ ലോക്പാല്‍ ബില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും നിയമ മന്ത്രി സോംനാഥ് ഭാരതിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ബില്‍ അവതരണം മാറ്റിവെക്കുകയായിരുന്നു.
ബഹളവും കയ്യാങ്കളിയും കാരണം വ്യാഴാഴ്ച നാല് തവണ സ്പീക്കര്‍ക്ക് സഭ
നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ജന്‍ലോക്പാല്‍ ബില്ലിന് ഡെല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ ഫെബ്രുവരി മൂന്നിന് അംഗീകാരം നല്‍കിയിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടും. അഴിമതി നടത്തിയതായി തെളിയുകയാണെങ്കില്‍ ശക്തമായ ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മാത്രമല്ല അഴിമതി നടത്തുന്നവര്‍ക്കെതിരെ പ്രതികരിക്കുന്നവരെ സംരക്ഷിക്കാനുള്ള വകുപ്പും ബില്ലിലുള്‍പെടുത്തിയിട്ടുണ്ട്.
കാട്ടില്‍ ആനയുടെ അസ്ഥികൂടം കണ്ടെത്തി

Keywords: Delhi CM Kejriwal to table jan lokpal bill despite LG's opposition, New Delhi, Chief Minister, Letter, Election, Congress, BJP, National, House, Kasaragod, Kerala, Project, Indira Awas, Indira Awas Project, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.