Shikhar Dhawan | 'പിരിഞ്ഞുകഴിയുന്ന ഭാര്യയില്‍നിന്ന് ക്രൂരതയും മാനസികമായ യാതനകളും അനുഭവിക്കേണ്ടിവന്നു'; ഒടുവില്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡെല്‍ഹി കോടതി

 


ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യന്‍ ക്രികറ്റ് താരം ശിഖര്‍ ധവാന് ബുധനാഴ്ച (04.10.2023) ഡെല്‍ഹി കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. പിരിഞ്ഞുകഴിയുന്ന ഭാര്യ അയേഷ മുഖര്‍ജിയില്‍നിന്ന് താരം ക്രൂരതയും മാനസികമായ യാതനകളും അനുഭവിക്കേണ്ടിവന്നതായി കോടതി വിലയിരുത്തി. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ധവാന്‍ ഭാര്യയ്‌ക്കെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് കോടതി കണ്ടെത്തി.

വര്‍ഷങ്ങളായി ഏകമകനില്‍നിന്ന് വേര്‍പെട്ട് ജീവിക്കുന്ന ധവാനെ ഭാര്യ സമ്മര്‍ദത്തിലാക്കിയതായും, താരം അതിന്റെ മാനസിക വേദനയിലായിരുന്നെന്നും ഡെല്‍ഹി പട്യാല ഹൗസ് കോംപ്ലക്‌സിലെ കുടുംബ കോടതി വ്യക്തമാക്കി. ഭാര്യ മാനസികമായ ക്രൂരതയ്ക്ക് ഇരയാക്കിയതായി ധവാന്‍ കോടതിയില്‍ പരാതിപ്പെട്ടിരുന്നു.

അതേസമയം ധവാന്റെയും അയേഷയുടേയും മകന്‍ ആര്‍ക്കൊപ്പം ജീവിക്കുമെന്ന കാര്യത്തില്‍ കോടതി നിലപാടെടുത്തില്ല. മകനെ കാണാനും ആവശ്യമുള്ളപ്പോള്‍ വീഡിയോ കോള്‍ ചെയ്യാനുമുള്ള അനുവാദം ധവാന് കോടതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അവധിക്കാലത്തിന്റെ പകുതി സമയം കുട്ടിയെ ഇന്‍ഡ്യയിലെ ധവാന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും കോടതി നിലപാടെടുത്തു.

കുടുംബ ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ധവാന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു. 2012 ഒക്ടോബറിലാണ് അയേഷ മുഖര്‍ജിയും ധവാനും വിവാഹിതരായത്. ആദ്യ വിവാഹത്തില്‍ അയേഷയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. മക്കള്‍ക്കൊപ്പം ഓസ്‌ട്രേലിയയിലാണ് അയേഷ മുഖര്‍ജി താമസിക്കുന്നത്.

Shikhar Dhawan | 'പിരിഞ്ഞുകഴിയുന്ന ഭാര്യയില്‍നിന്ന് ക്രൂരതയും മാനസികമായ യാതനകളും അനുഭവിക്കേണ്ടിവന്നു'; ഒടുവില്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡെല്‍ഹി കോടതി



Keywords: 
News, National, National-News, Malayalam-News, Family Court, Delhi News, Shikhar Dhawan, Divorced, India Cricketer, Estranged Wife, Son, Australia, Visitation Rights, Meet, Delhi Court Grants Divorce To Cricketer Shikhar Dhawan By Estranged Wife, Allows Visitation Rights To Meet Son In Australia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia