Surgery | ആശുപത്രിയിലെ വിസ്മയം; തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് 'തേങ്ങയുടെ വലിപ്പമുള്ള' ട്യൂമര്‍ നീക്കം ചെയ്തു; 72 കാരന് പുതുജീവന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ബിഹാറില്‍ നിന്നുള്ള 72 കാരനായ കര്‍ഷകന്റെ തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് 'തേങ്ങയുടെ വലിപ്പമുള്ള' ട്യൂമര്‍ നീക്കം ചെയ്തു. ഈ ശസ്ത്രക്രിയയില്‍ രോഗിയുടെ ശബ്ദം സംരക്ഷിക്കുന്നതുള്‍പെടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ഏകദേശം മൂന്ന് മണിക്കൂര്‍ സമയമെടുത്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
      
Surgery | ആശുപത്രിയിലെ വിസ്മയം; തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് 'തേങ്ങയുടെ വലിപ്പമുള്ള' ട്യൂമര്‍ നീക്കം ചെയ്തു; 72 കാരന് പുതുജീവന്‍

ബീഹാറിലെ ബെഗുസാരായി ജില്ലയില്‍ താമസിക്കുന്ന രോഗിക്ക് കഴിഞ്ഞ ആറ് മാസമായി ശ്വസിക്കാനും ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രശ്നം വലിയ തോതില്‍ വര്‍ധിക്കുകയും തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ മാസം ഡെല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ 'ഇഎന്‍ടി ആന്‍ഡ് ഹെഡ്, നെക്ക് ഓങ്കോ സര്‍ജറി' വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ 250-ലധികം ഓപറേഷനുകള്‍ നടത്തി. എന്നാല്‍ ഭാരത്തിന്റെയും വലിപ്പത്തിന്റെയും കാര്യത്തില്‍ ഇത് ഒരു സവിശേഷ കേസായിരുന്നു. ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള തൈറോയ്ഡ് ഗ്രന്ഥി, സാധാരണയായി 10-15 ഗ്രാം ഭാരവും 3-4 സെന്റീമീറ്റര്‍ വലിപ്പവുമാണുള്ളത്. എന്നാലിവിടെ 18-20 സെന്റീമീറ്റര്‍ വലിപ്പമുള്ള തേങ്ങയേക്കാള്‍ വലുതായിരുന്നു', ആശുപത്രിയിലെ നെക് ഓങ്കോ സര്‍ജറി ഡിപാര്‍ട്‌മെന്റ് ഹെഡ് കണ്‍സള്‍ടന്റ് ഡോ. സംഗീത അഗര്‍വാള്‍ പറഞ്ഞു. കഴുത്തിന്റെ താഴത്തെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി.

Keywords:  Latest-News, National, Top-Headlines, Health, Surgery, Treatment, Doctor, Tumor, New Delhi, Bihar, Delhi: Doctors remove coconut sized tumour from patient's thyroid gland.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia