കിരണ്‍ ബേദിയെ ബിജെപി ബലിയാടാക്കുന്നു: കേജരിവാള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 29/01/2015) ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയെ പാര്‍ട്ടി ബലിയാടാക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. ഒരിക്കല്‍ അഴിമതിവിരുദ്ധ സമരത്തില്‍ തന്റെ പങ്കാളിയായിരുന്ന കിരണ്‍ ബേദിയെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കേജരിവാള്‍ ആരോപിച്ചു.

കിരണ്‍ ബേദിയെ ബിജെപി ബലിയാടാക്കുന്നു: കേജരിവാള്‍ബേദി ഒരു ബലിയാടാണ്. വിജയ് ഗോയല്‍, സതീഷ് ഉപാദ്ധ്യായ, ഹര്‍ഷ് വര്‍ദ്ധന്‍ എന്നിവര്‍ അവരെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് അരവിന്ദ് കേജരിവാള്‍ പറഞ്ഞു. ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കേജരിവാള്‍ ഇക്കാര്യം പറഞ്ഞത്.

ഫെബ്രുവരി ഏഴിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ ഡല്‍ഹിയില്‍ മോഡി പ്രഭാവത്തിന് മങ്ങലേല്‍ക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അരവിന്ദ് കേജരിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സര്‍വേ.

SUMMARY: Aam Aadmi Party (AAP) leader Arvind Kejriwal on Wednesday claimed BJP leaders had told him that Kiran Bedi, the party's chief ministerial candidate for Delhi polls, was a "scapegoat" even as he charged that the senior leaders of the saffron outfit were plotting against his one-time India Against Corruption colleague.

Keywords: Aam Aadmi Party, Arvind Kejriwal, BJP, Assembly poll,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia