കൊട്ടിക്കലാശം; ഡെല്‍ഹി പരസ്യ പ്രചരണം വൈകിട്ടോടെ അവസാനിക്കും; തിരഞ്ഞെടുപ്പ് എട്ടിന്

 



ന്യൂഡെല്‍ഹി: (www.kvartha.com 06.02.2020) ഡെല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം വ്യാഴാഴ്ച്ച അവസാനിക്കും. വ്യാഴാഴ്ച്ച വൈകിട്ട് ആറുമണിവരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം അനുവദിച്ചിട്ടുള്ളത്. 70മണ്ഡലങ്ങളിലാണ് ജന വിധിതേടുന്നത്. തുടര്‍ഭരണം ഉറപ്പാക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെജ്രിവാളും എഎപിയും.

കൊട്ടിക്കലാശം; ഡെല്‍ഹി പരസ്യ പ്രചരണം വൈകിട്ടോടെ അവസാനിക്കും; തിരഞ്ഞെടുപ്പ് എട്ടിന്

എ എ പി, ബി ജെ പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തമ്മിലുള്ള ശക്തമായ ത്രികോണമത്സരമാണ് ഇത്തവണ ഡല്‍ഹിയില്‍ അരങ്ങേറുന്നത്. എ എ പിയും ബി ജെ പിയും തമ്മിലാണ് പ്രധാനപോരാട്ടം.

ബി ജെ പി,ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ വ്യാഴാഴ്ച്ച പ്രചരണത്തിനിറങ്ങും.

അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചത് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കാതെയാണ് കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടേയും പ്രചാരണം. വികസന വിഷയങ്ങള്‍ക്കൊപ്പം ഷഹീന്‍ ബാഗ് വിഷയത്തില്‍ ആം ആദ്മിയും ബിജെപിയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് ഏറ്റുമുട്ടുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റു കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, എം പിമാര്‍, പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ തുടങ്ങിയവരെ നിരത്തിലിറക്കിയാണ് ബി ജെ പിയുടെ പ്രചാരണം. 

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എ എ പിയെ നയിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മറ്റു മന്ത്രിമാര്‍ എന്നിവരും പാര്‍ട്ടിക്കായി പ്രചാരണം നയിക്കുന്നുണ്ട്.

എ ഐ സി സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനെത്തി.

എന്നാല്‍ വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ എ എ പി ക്ക് അനുകൂലമാണ് എബിപി സര്‍വ്വേയുടെ അഭിപ്രായ സര്‍വ്വെയിലും 50 സീറ്റുകളോടെ എഎപി അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. ഫെബ്രുവരി 8 നാണ് തിരഞ്ഞെടുപ്പ്.

Keywords:  News, National, India, Election, New Delhi, Politics, Delhi Election Campaign to End on Thursday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia