കുടുംബ സമേതം അരവിന്ദ് കെജ് രിവാളിന്റെ റോഡ് ഷോ; പിന്നാലെ പത്രികാ സമര്‍പ്പണവും

 


ന്യൂഡെല്‍ഹി: (www.kvartha.com 20.01.2020) ഡെല്‍ഹി മുഖ്യമന്ത്രിയും എ എ പി കണ്‍വീനറുമായ അരവിന്ദ് കെജ് രിവാള്‍ തലസ്ഥാന നഗരിയില്‍ റോഡ് ഷോ നടത്തി. നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ വേണ്ടിയാണ് കെജ് രിവാള്‍ റോഡ് ഷോ നടത്തിയത്. റോഡ് ഷോയില്‍ അദ്ദേഹത്തിന്റെ കുടുംബവും സംബന്ധിച്ചിരുന്നു.

പത്രിക സമര്‍പണത്തിനായി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് അദ്ദേഹം വീട്ടില്‍ നിന്നും പുറപ്പെട്ടത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരും റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു.

 കുടുംബ സമേതം അരവിന്ദ് കെജ് രിവാളിന്റെ റോഡ് ഷോ; പിന്നാലെ പത്രികാ സമര്‍പ്പണവും

ഭാര്യ സുനിത കെജ് രിവാളുമൊത്ത് ആദ്യമായാണ് അദ്ദേഹം തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തുന്നത്. കഴിഞ്ഞദിവസം ഭാര്യ സുനിത, മകള്‍ ഹര്‍ഷിത, മകന്‍ പുല്‍കിത് എന്നിവരും കെജ് രിവാളിനൊപ്പം വീടുകള്‍ തോറുമുള്ള പ്രചരണത്തിനിറങ്ങിയിരുന്നു.

 കുടുംബ സമേതം അരവിന്ദ് കെജ് രിവാളിന്റെ റോഡ് ഷോ; പിന്നാലെ പത്രികാ സമര്‍പ്പണവും

പ്രശസ്തമായ വാല്‍മീകി മന്ദിറില്‍ ഭഗവാന്‍ വാല്‍മീകിയുടെ അനുഗ്രഹം തേടിയ ശേഷമാണ് അദ്ദേഹത്തിന്റെ റോഡ്ഷോ. റോഡ്‌ഷോയ്ക്ക് ശേഷം കെജ്രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജാംനഗര്‍ ഹൗസിലേക്ക് പോകും. വന്‍ ജനപങ്കാളിത്തമാണ് അദ്ദേഹത്തിന്റെ റോഡു ഷോയില്‍ ഉണ്ടായിരുന്നത്.

കൊണാട്ട് പ്ലേസിലെ പഞ്ച്കുയാന്‍ മാര്‍ഗ് വഴി ഇന്നര്‍ സര്‍ക്കിളിലേക്ക് പോകുന്ന റോഡ്ഷോ തുടര്‍ന്ന് ബാബ ഖരക് സിംഗ് മാര്‍ഗിലെ ഔട്ടര്‍ സര്‍ക്കിളിലേക്കും പ്രവേശിക്കും. പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനില്‍ റോഡ് ഷോ അവസാനിക്കും,


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Delhi election news live: CM Arvind Kejriwal holds road show, to file nomination on Monday, New Delhi, News, Politics, Chief Minister, Family, National, Delhi-Election-2020.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia