ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളില്‍ കെജ് രിവാള്‍ 2000 വോട്ടിന് ലീഡ് ചെയ്യുന്നു; ബി ജെ പി തൊട്ടുപിന്നാലെ; എങ്ങുമെത്താതെ കോണ്‍ഗ്രസ്

 


ന്യൂഡെല്‍ഹി: (www.kvartha.com 11.02.2020) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനകളില്‍ എ എ പിയാണ് മുന്നില്‍. ബിജെപി നില മെച്ചപ്പെടുത്തി, കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീടത് നഷ്ടമായി. 11 മണിയോടെ ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഫലചിത്രം വ്യക്തമാകും.

ആം ആദ്മി പാര്‍ട്ടി (എഎപി) ഉജ്ജ്വലവിജയം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍, ഇത് വിശ്വസിക്കുന്നില്ലെന്നും തങ്ങള്‍ അധികാരത്തിലെത്തുമെന്നും ബിജെപി പറയുന്നു.

ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളില്‍ കെജ് രിവാള്‍ 2000 വോട്ടിന് ലീഡ് ചെയ്യുന്നു; ബി ജെ പി തൊട്ടുപിന്നാലെ; എങ്ങുമെത്താതെ കോണ്‍ഗ്രസ്

ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ആം ആദ് മി പാര്‍ട്ടി 2000 വോട്ടിന് ലീഡ് ചെയ്യുന്നു. 51 സീറ്റുകളില്‍ ആം ആദ്മി മുന്നില്‍ നില്‍ക്കുന്നു. ആദ്യം മന്ദഗതിയിലായെങ്കിലും 19 സീറ്റുകളില്‍ ബി ജെ പി മുന്നില്‍ നില്‍ക്കുന്നു.

2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി മൂന്നു സീറ്റാണു നേടിയത്. 1998 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ആകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.

ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എ എ പി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോള്‍ 664 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആണു പോളിങ്. 

Keywords:  Delhi election results 2020 live: AAP takes early lead, BJP set for gains, New Delhi, News, Trending, Delhi-Election-2020, Politics, Congress, BJP, Aam Aadmi Party, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia