ഡല്‍ഹി തെരഞ്ഞെടുപ്പ്; നൂറിലേറെ സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കുറ്റവാളികള്‍

 



ന്യൂഡല്‍ഹി: : (www.kvartha.com 31/01/2015)  ഫെബ്രുവരി 7ന് തലസ്ഥാനനഗരിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സ്ഥാനാര്‍ത്ഥികളില്‍ പലരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണസമിതിയായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ(ADR) കണ്ടെത്തല്‍. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 673 പേരുടെ സത്യവാങ് മൂലം വിശദമായി പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നൂറിലേറെ സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളത് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേരിലാണ്. 27 സ്ഥാനാര്‍ത്ഥികളാണ് ബിജെപിയില്‍ നിന്ന് ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ളതെന്ന് എ ഡി ആറിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എ എ പിയില്‍ നിന്ന്് 23 പേരും കോണ്‍ഗ്രസില്‍ നിന്ന് പന്ത്രണ്ട് പേരും ക്രിമിനല്‍ പ്രതികളാണെന്നും എ ഡി ആര്‍ പറയുന്നു.

ഡല്‍ഹി തെരഞ്ഞെടുപ്പ്; നൂറിലേറെ സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കുറ്റവാളികള്‍മണ്ഡലങ്ങളുടെ കണക്കെടുത്ത് പരിശോധിക്കുകയാണെങ്കില്‍ തുഗ്ലകാബാദ് മല്‍സരിക്കുന്ന അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥികളെല്ലാം അവരുടെ കുറ്റം ഏറ്റു പറഞ്ഞിട്ടുണ്ടെന്നും എഡി ആറിന്റെ സ്ഥാപകാംഗമായ ജഗ്ദീപ് ചോക്കര്‍ അറിയിച്ചു.

ആകെ കുറ്റം ആരോപിക്കപ്പെട്ട നൂറിലേറെ പേരില്‍ എഴുപതിലധികവും ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളായ കൊലപാതകം, കൊലപാതകശ്രമം, ആക്രമണം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം എന്നിവയിലുള്‍പ്പെട്ടവരാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു
Also Read: 
ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ കള്ളക്കടത്ത്; തളങ്കരയിലെ വീട്ടില്‍ റെയ്ഡ്
Keywords:  New Delhi, Election, Criminal Case, Case, Accused, Report, BJP, Congress, attack, Murder, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia