ലൈംഗികചുവയുള്ള പരാമര്‍ശം; കുമാര്‍ ബിശ്വാസിനെതിരെ കിരണ്‍ബേദിയുടെ പരാതി

 


ന്യൂഡല്‍ഹി:  (www.kvartha.com 31/01/2015) തന്നെക്കുറിച്ച് ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയെന്നാരോപിച്ച് എ എ പി പാര്‍ടി മെമ്പര്‍ കുമാര്‍ ബിശ്വാസിനെതിരെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി ശനിയാഴ്ച ഇലക്ഷന്‍ കമ്മീഷനു പരാതി നല്‍കി.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ കുമാര്‍ ബിശ്വാസ് തന്നെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ബേദി ഇലക്ഷന്‍ കമ്മീഷനു മുമ്പാകെ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന പാര്‍ടിയില്‍ നിന്ന് ഏതുതരത്തിലുള്ള സുരക്ഷിതത്വമാണ് സ്ത്രീകള്‍ പ്രതീക്ഷിക്കേണ്ടതെന്നും കിരണ്‍ബേദി ഉന്നയിച്ച പരാതിയില്‍ ചോദിക്കുന്നു

ഇത്തരത്തിലുള്ള അപമാനിക്കുന്ന ലൈംഗികപരാമര്‍ശങ്ങള്‍ വളരെയേറെ കുറ്റകരമാണെന്നും കിരണ്‍ബേദി കൂട്ടിച്ചേര്‍ത്തു

ലൈംഗികചുവയുള്ള പരാമര്‍ശം; കുമാര്‍ ബിശ്വാസിനെതിരെ കിരണ്‍ബേദിയുടെ പരാതിഎന്നാല്‍ ഈ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് കുമാര്‍ ബിശ്വാസും രംഗത്തെത്തിയിട്ടുണ്ട്. എല്ലാ ചാനലുകളുടെയും ക്യാമറകളും ഇലക്ഷന്‍ കമ്മീഷന്റെ ക്യാമറയും ചുറ്റുമുണ്ടായിട്ടും കിരണ്‍ബേദി പറയുന്ന വിധത്തിലുള്ള ഒരു വീഡിയോയും എന്തുകൊണ്ട് ഇവയിലൊന്നും കണ്ടില്ലയെന്നാണ് കുമാര്‍ ബിശ്വാസ് ഉന്നയിക്കുന്ന ചോദ്യം.

ആരോപണങ്ങളിലൂടെ പാര്‍ടിയെ തളര്‍ത്താനുള്ള ബിജെപിയുടെ ആസൂത്രിതനയങ്ങളാണ് ഇതിനു പിന്നിലെന്നും ബിശ്വാസ് അഭിപ്രായപ്പെട്ടു. ബിജെപിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കമുണ്ടായതില്‍ അതിശയോക്തിയില്ലെന്നും കിരണ്‍ ബേദി ആരോപണം തെളിയിച്ചാല്‍ രാഷ്ട്രിയജീവിതം അവസാനിപ്പിക്കാമെന്നും കുമാര്‍ ബിശ്വാസ് അറിയിച്ചു.

Also Read: 
അര്‍ഹതയുള്ള കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ പ്രത്യേക പരിഗണന നല്‍കും: ജില്ലാ കളക്ടര്‍
Keywords:  Election, New Delhi, Kiran Bedi, Comments, BJP, Chief Minister, Election Commission, Women, National







ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia