ഡല്‍ഹി തെരഞ്ഞടുപ്പ്; ഫലങ്ങള്‍ ഇങ്ങനെ

 


ന്യൂഡല്‍ഹി: (www.kvartha.com 10/02/2015) ചൊവ്വാഴ്ച എട്ടുമണിയോടെ ഡല്‍ഹിയുടെ വിധി നിര്‍ണയത്തിനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ പാര്‍ടി ഓഫീസുകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സുരക്ഷാ സന്നാഹങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. ഫലങ്ങള്‍ അറിയാനുള്ള എല്ലാ സജ്ജീകരണങ്ങളുമൊരുക്കി ബിജെപിയും എ എപിയും കോണ്‍ഗ്രസും കാത്തിരിക്കുകയാണ്. ഡല്‍ഹി ആരു ഭരിക്കുമെന്ന നിര്‍ണായകതീരുമാനത്തിനായി

അഭിപ്രായസര്‍വ്വേ ഫലങ്ങളും എക്‌സിറ്റ് പോള്‍ റിസല്‍ട്ടുകളും സൂചിപ്പിച്ചതുപോലെത്തന്നെ ഡല്‍ഹിയിലെ സീറ്റുകള്‍ എ എ പി തൂത്തുവാരാനുള്ള സാധ്യതകളാണ് ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കെജരിവാളിനാകട്ടെ ആശങ്കകളൊന്നുമില്ല. കാരണം ഡല്‍ഹിയില്‍ മുന്‍ തൂക്കം എ എ പിയ്ക്കായിരിക്കുമെന്ന പ്രതീക്ഷ തന്നെ

ഡല്‍ഹിയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ചില നാഴികക്കല്ലുകളാണ് ചുവടെ

11: 07: ഡല്‍ഹി ഇനി എ എ പിയുടെ കൈകളില്‍ ഭദ്രം
വോട്ടിംഗ് നില

എ എ പി 65 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി നാല്‌ സീറ്റുകളും മറ്റുള്ളവര്‍ ഒരു സീറ്റും നേടി. കോണ്‍ഗ്രസിന് സീറ്റുകളൊന്നും നേടാനായില്ല

10:45: ലീഡ്; എ എ പി: 65, ബിജെപി: 4, മറ്റുള്ളവര്‍ :110:27: കെജരിവാളിന് കേന്ദ്രത്തില്‍ നിന്ന് മുഴുവന്‍ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് നരേന്ദ്രമോഡിയുടെ ട്വിറ്റ്

10: 19: കെജരിവാളിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഭിനന്ദനകോള്‍
10.13: ലഭിച്ചിരിക്കുന്ന ലീഡ്; എ എ പി: 57, ബിജെപി: 12, മറ്റുള്ളവര്‍: 1

10.10: വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോഴേയ്ക്കും വോട്ടിംഗ് നില താഴെ പറയും പ്രകാരമാണ്
എ എ പി: 13,368, ബിജെപി: 4,341, കോണ്‍ഗ്രസ്: 967

10.06:  ലീഡ്- എ എ പി: 59 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. ബിജെപിക്ക് 10 സീറ്റുകളില്‍ മുന്‍തൂക്കം. മറ്റുള്ളവര്‍: 1

10.00: മാളവ്യ നഗറില്‍ സോമനാഥ് ഭാരതിക്ക് മുന്‍തൂക്കം

9.58: ഡല്‍ഹി എ എ പിക്ക് അനുകൂലമായ വിധിയെഴുത്തിനടുത്തെത്തി നില്‍ക്കുന്നു

9.52: എ എ പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജരിവാളിന് ഡല്‍ഹിയില്‍ മുന്‍തൂക്കം. ബി ജെ പിയുടെ നുപൂര്‍ ശര്‍മ്മ 3,493 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു

9.42: ഗ്രേറ്റര്‍ കൈലാഷില്‍ എ എ പിയുടെ സൗരബ് ഭരദ്വാജിന് മുന്‍തൂക്കം
9.39: ബല്ലിമാരനില്‍ എ എ പിയുടെ ഇമ്രാന്‍ ഹുസൈനു മുന്‍തൂക്കം. ബി ജെ പിയും കോണ്‍ഗ്രസും തൊട്ടുപിറകേ

9.37: പട്ടേല്‍ നഗറില്‍ ബിജെപിയുടെ കൃഷ്ണ തീറഥ് തോല്‍വിയിലേക്ക്

9.37: സഡാര്‍ ബസാറില്‍ എ എ പിക്ക് മുന്‍ തൂക്കം

9.32: ജനക്പൂരിയില്‍ എ എ പിയുടെ രാജേഷ് റിഷിക്ക് മുന്‍തൂക്കം

9.30: ത്രിലോക് പൂരിയില്‍ ബിജെപിയുടെ കിരണ്‍ വൈദ്യയെ 4266 വോട്ടിന് പിന്നിലാക്കി എ എ പിയുടെ രാജു ദിംഗന്‍ മുന്നില്‍

9.29: കൃഷ്ണനഗറില്‍ കിരണ്‍ബേദിയെ 1000 വോട്ടുകള്‍ക്ക് പിന്നിലാക്കി എ എ പിയുടെ എസ് കെ ബാഗയ്ക്ക് മുന്നേറ്റം

9.28: കരോള്‍ ബാഗില്‍ എ എ പിയുടെ വിശേഷ് റായ്ക്ക് ലീഡ്

9.26: ന്യൂഡല്‍ഹി സീറ്റില്‍ അരവിന്ദ് കെജരിവാളിന് ലീഡ്

9.24: പാട്പര്‍ഗഞ്ചില്‍ ബിജെ പിയുടെ വിനോദ് കുമാര്‍ ബിന്നി തോല്‍വിയിലേക്ക്

9.24: ചാന്ദ്‌നി ചൗക്കില്‍ എ എ പി സ്ഥാനാര്‍ത്ഥിക്ക് മുന്‍തൂക്കം. കോണ്‍ഗ്രസിന്റെ പര്‍ലാഡ് സിങ് 
ഷോണി 2755 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു

9.19:
എ എ പിയുടെ കപില്‍ മിശ്രയ്ക്ക് കരവാള്‍ നഗറില്‍ മുന്‍തൂക്കം

9.12: അജയ് മാക്കന്‍ തോല്‍വിയിലേക്ക്

9.07: കൃഷ്ണനഗറില്‍ കിരണ്‍ബേദിയെ പിന്നിലാക്കി എ എപി മുന്നോട്ട്

9.06:  റിതാലയില്‍ ബിജെപിക്ക് മുന്‍തൂക്കം., ചാന്ദ്‌നി ചൗക്കില്‍ എ എ പി മുന്നില്‍

9.03:  ബല്ലിമാരാനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്നോട്ട്

9.02: ഡല്‍ഹി സീറ്റില്‍ എ എ പി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജരിവാളിന് മുന്‍തൂക്കം

8.59: സദാര്‍ ബസാറില്‍ അജയ് മാക്കന്‍ പിന്നിലായി

8.57:  ഉത്തം നഗറിലും എ എ പിക്ക് മുന്‍തൂക്കം

8.57: കിഴക്കന്‍ ഡല്‍ഹിയിലെ ഘോണ്ടയില്‍ എ എ പിക്ക് മുന്‍തൂക്കം

8.57: പട്ടേല്‍ നഗറില്‍ കൃഷ്ണ തീറഥിന് മുന്‍തൂക്കം

8.50: മഡിപൂരില്‍ എ എ പിയുടെ സോണി മുന്നില്‍

8.48: ചാന്ദ്‌നി ചൗക്കിലും കരോള്‍ ബാഗിലും കോണ്‍ഗ്രസിന് മുന്‍തൂക്കം

8.44: മെഹ്രോലിയില്‍ എ എ പിക്ക് മുന്‍തൂക്കം

8.42:  സീലംപൂരില്‍ ബിജെപിക്ക് മുന്‍തൂക്കം

8.42: മദിയ മഹലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷോയിബ് മാലിക് ഇക്ബാല്‍ ലീഡ് ചെയ്യുന്നു

8.41:  ലക്ഷ്മി നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ കെ വാലിയ ലീഡ് ചെയ്യുന്നു

8.41:  ലക്ഷ്മി നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ കെ വാലിയ ലീഡ് ചെയ്യുന്നു

8.35:  ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ കൃഷ്ണ നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി കിരണ്‍ബേദി മുന്നിട്ടു നില്‍ക്കുന്നു

8.34:   എ എ പിയുടെ മനീഷ് സിസോഡിയയും സോമനാഥ് ഭാരതിയും ലീഡ് ചെയ്യുന്നു

08.25:   ഗ്രേറ്റ് കൈലാഷിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷര്‍മ്മിസ്ഥയെ പിന്നിലാക്കി ബി എസ് പി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു

ചൊവ്വാഴ്ച രാവിലെ 8.17 ഓടു കൂടിയാണ് ആദ്യഫലം പുറത്തുവന്നത്. അതു എ എ പിക്ക് അനുകൂലമായിരുന്നു. മംഗോല്‍പൂരിയിലെ എ എ പി സ്ഥാനാര്‍ത്ഥി രാഖി ബിര്‍ള ലീഡ് ചെയ്യുന്നുവെന്നായിരുന്നു ആദ്യം ഫലം. അതേസമയത്ത് തന്നെ ജനക്പൂരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജഗദീഷ് മുഖി ലീഡ് ചെയ്യുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നു.
ഡല്‍ഹി തെരഞ്ഞടുപ്പ്; ഫലങ്ങള്‍ ഇങ്ങനെ

Keywords: Aam Aadmi Party,  Delhi elections 2015, Results,  Aravind Kejriwal, BJP, Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia