ഡല്‍ഹി ഷാഹി ഇമാമിന്റെ പിന്തുണ ആം ആദ്മി പാര്‍ട്ടി തള്ളി

 


ന്യൂഡല്‍ഹി: (www.kvartha.com 06/02/2015) ശനിയാഴ്ച നടക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി ജമാ മസ്ജിദ് ഷാഹി ഇമാം. എന്നാല്‍ ഷാഹി ഇമാം സെയ്ദ് അഹമ്മദ് ബുഖാരിയുടെ പിന്തുണ ആം ആദ്മി പാര്‍ട്ടി തള്ളി.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരു നിലയിലേയ്ക്ക് എത്തുന്നതായാണ് കാണാന്‍ കഴിയുന്നത്. അവര്‍ക്ക് ഞങ്ങള്‍ ശക്തിപകരുമെന്നായിരുന്നു വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഷാഹി ഇമാം നടത്തിയ പ്രസ്താവന. എന്നാല്‍ പ്രസ്താവന പുറത്തുവന്നയുടനെ തന്നെ ആം ആദ്മി പാര്‍ട്ടി ഇമാമിന്റെ പിന്തുണ നിഷേധിച്ചു. ഇമാം വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു.

ഞങ്ങള്‍ ബുഖാരിയുടെ പിന്തുണ തള്ളുക മാത്രമല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തേയും നിലപാടിനേയും ആശയങ്ങളേയും ഞങ്ങള്‍ അപലപിക്കുകയും ചെയ്യുന്നു ആം ആദ്മി പാര്‍ട്ടി നേതാവ് ആശിഷ് ഖേതന്‍ പറഞ്ഞു.

ഡല്‍ഹി ഷാഹി ഇമാമിന്റെ പിന്തുണ ആം ആദ്മി പാര്‍ട്ടി തള്ളിഇമാമിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. മകനെ ജമാ മസ്ജിദ് നയിബ് ഇമാമായി അവരോധിക്കുന്ന ചടങ്ങില്‍ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കാതെ പാക് പ്രധാനമന്ത്രിയെ ക്ഷണിച്ച കാര്യവും ആശിഷ് ഖേതന്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം ഇത്തരം ഫത് വകള്‍ക്ക് മറുപടി നല്‍കേണ്ടത് ബാലറ്റ് പേപ്പറിലൂടെയാണെന്നാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. എല്ലാ വിഭാഗക്കാരുടേയും വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാല്‍ തൃണമുല്‍ കോണ്‍ഗ്രസും സിപിഎമ്മും നല്‍കിയ പിന്തുണ ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചിരുന്നു.

SUMMARY: Aam Aadmi Party (AAP) on Friday rejected the offer of support of Shahi Imam Syed Ahmed Bukhari of Jama Masjid for the Delhi Assembly elections that will be held on Saturday.

Keywords: Aam Aadmi Party, AAP, Shahi Imam, Syed Ahmed Bukhari, Jama Masjid,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia