ഡല്‍ഹിയില്‍ വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ കോണ്‍ഗ്രസും ബിജെപിയും

 


ന്യൂഡല്‍ഹി: (www.kvartha.com 09/02/2015) രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വിധിയറിയാന്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ തുടക്കമിട്ട കോണ്‍ഗ്രസ് പതനം ഡല്‍ഹിയിലെ വിധി പ്രഖ്യാപനത്തോടെ പൂര്‍ണമാകുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമായാല്‍ കൊട്ടിഘോഷിക്കപ്പെട്ട മോഡി തരംഗവും മോഡി മാജിക്കും വെറും വാക്കാകുമെന്ന ഭയത്തിലാണ്‍് ബിജെപി.

ഡല്‍ഹിയില്‍ വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ കോണ്‍ഗ്രസും ബിജെപിയുംഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്‍പില്‍ പരാജയപ്പെട്ടാല്‍ ബിജെപിക്ക് ഇതില്‍ പരമൊരു നാണക്കേട് ഉണ്ടാകാനില്ല. കാരണം ലോക്‌സഭ തിരഞ്ഞെടുപ്പിന് സമാനമായ പ്രചാരണ പരിപാടികളായിരുന്നു ബിജെപി സംഘടിപ്പിച്ചത്. പ്രചാരണത്തിന് കേന്ദ്രമന്ത്രിമാരും 120ഓളം എം.പിമാരും. പ്രധാനമന്ത്രി മോഡി തന്നെ കളത്തിലിറങ്ങി പ്രചാരണം നടത്തി.

ഇവിടെ വിധി കേജരിവാളിന് അനുകൂലമായാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുന്‍പില്‍ സാധാരണക്കാരന്‍ നേടുന്ന വിജയമാകുമിതെന്നാണ് വിലയിരുത്തല്‍. പതിനായിരത്തിലേറെ പോലീസുകാരും സി.ഐ.എസ്.എഫ് സൈനീകരുമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് കാവല്‍ നില്‍ക്കുന്നത്. ഒന്‍പത് ജില്ലകളിലായി 11 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

SUMMARY: More than 10 thousand Delhi Police and CISF personnel will be a part of a three-layered security to guard hundreds of Electronic Voting Machines (EVMs) as votes will be counted in Delhi on Tuesday.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia