'തോക്കിന്‍മുനയില്‍ നിര്‍ത്തി 1 കോടി രൂപ കൊള്ളയടിച്ചു; തട്ടിയെടുത്ത പണത്തില്‍ നിന്നും ഒരു ലക്ഷം രൂപ ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കി'; 5 പ്രതികള്‍ അറസ്റ്റില്‍
Mar 13, 2022, 19:06 IST
ന്യൂഡല്‍ഹി: (www.kvartha.com 13.03.2022) വ്യവസായിയുടെ ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി 1.1 കോടി രൂപ കൊള്ളയടിച്ചെന്ന കേസില്‍ അഞ്ചുപ്രതികളെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിയെടുത്ത പണത്തില്‍ നിന്നും ഒരു ലക്ഷം രൂപ കൊള്ളക്കാര്‍ ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കിയെന്നും പൊലീസ് അറിയിച്ചു.
നോര്‍ത് ഡെല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ പട്ടാപ്പകലാണ് കൊള്ള നടന്നത്. വ്യവസായിയുടെ ജീവനക്കാരെ ലക്ഷ്യമിട്ടാണ് പ്രതികള്‍ എത്തിയത്. ഇതിന്റെ ഭാഗമായി ആദ്യം ജീവനക്കാര്‍ സഞ്ചരിച്ച സ്‌കൂടറില്‍ ഇടിച്ചശേഷം തോക്കിന്‍മുനയില്‍ നിര്‍ത്തി പണം കവരുകയായിരുന്നു.
സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വടക്കുകിഴക്കന്‍ ഡെല്‍ഹിയില്‍ നിന്നും അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. ചാന്ദിനി ചൗക് മാര്‍കറ്റിന് സമീപം പുതുതായി സ്ഥാപിച്ച സിസിടിവി കാമറകളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസിനെ ഉദ്ദരിച്ച് ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മാര്‍ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രോഹിണി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയുടെ രണ്ട് ജീവനക്കാര്‍ ചാന്ദിനി ചൗകിലെ ഒരു ജ്വലറിയില്‍ നിന്ന് 1.1 കോടി രൂപയുമായി ഓഫിസിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ബൈകിലെത്തിയ മൂന്ന് പേര്‍ ചേര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂടറില്‍ ഇടിച്ചു. തുടര്‍ന്ന് യാത്ര ചെയ്യാന്‍ ഒരുങ്ങവെ ബൈകിലുണ്ടായിരുന്ന മൂന്നു പേര്‍ പിസ്റ്റളുകള്‍ പുറത്തെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗ് കൈക്കലാക്കുകയും ചെയ്തു.
പ്രതികളിലൊരാള്‍ ജ്വലറിയിലെ മുന്‍ ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളാണ് പണം സംബന്ധിച്ച വിവരം നല്‍കിയത്. ഖതുഷ്യം ക്ഷേത്രത്തിലേക്ക് പ്രതികള്‍ ഒരുലക്ഷം രൂപ സംഭാവന നല്‍കിയതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സമീപത്തെ സിസിടിവികള്‍ പരിശോധിച്ചു. ചാന്ദിനി ചൗക് മാര്‍കറ്റില്‍ 300 സിസിടിവി കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
തെളിവുകളുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ് യമുന മേഖലയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച തുകയും പൊലീസ് കണ്ടെടുത്തതായി ഡിസിപി (നോര്‍ത്) സാഗര്‍ സിംഗ് കല്‍സി പറഞ്ഞു. മോഷണം പോയ സ്വര്‍ണം ഉള്‍പെടെയുള്ള വസ്തുക്കളും പൊലീസ് കണ്ടെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പ്രതികള്‍ കുറ്റം സമ്മതിക്കുകയും ക്ഷേത്രത്തില്‍ പണം നല്‍കിയ കാര്യം അറിയിക്കുകയും ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Delhi: Five arrested to stealing Rs. 1.1 crore at gunpoint; thieves donated Rs. 1 lakh at a temple, New Delhi, News, Business Man, Robbery, Police, Arrested, CCTV, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.