കുട്ടിക്കുറ്റവാളി സ്വതന്ത്രന്‍; വനിതാ കമ്മീഷന്റെ ഹര്‍ജി തള്ളി, ജുവനൈല്‍ നിയമ പരിധി ലംഘിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

 


ന്യൂഡല്‍ഹി: (www.kvartha. com 21.12.2015) ഡെല്‍ഹി കൂട്ടമാനഭംഗ കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരെ വനിതാ കമ്മീഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ശിക്ഷാ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് മോചിപ്പിച്ച നടപടി റദ്ദാക്കാനോ സ്‌റ്റേ ചെയ്യാനോ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ഇത്തരം കേസുകളിലെ പ്രതികളെ മോചിപ്പിക്കുന്നതിനെതിരെ നിയമം ഉണ്ടാക്കിയിട്ടില്ല. എന്നാല്‍,
മോചിപ്പിക്കരുതെന്ന ഹര്‍ജിയെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. നിലവിലെ നിയമവുമായി ബന്ധപ്പെട്ട് വനിതാ കമ്മിഷന്‍ പ്രകടിപ്പിച്ച ആശങ്ക കണക്കിലെടുക്കുന്നു. എന്നാല്‍, ജുവനൈല്‍ ഹോമിലെ ശിക്ഷാ കാലാവധി പരമാവധി മൂന്നു വര്‍ഷമാണ്. അത് നീട്ടാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും കോടതി വനിതാ കമ്മിഷനോട് വ്യക്തമാക്കി.

കൂട്ടമാനഭംഗക്കേസില്‍ പിടിയിലാകുമ്പോള്‍ പ്രതിക്ക് 17 വയസ്സായിരുന്നു പ്രായം. അതുകൊണ്ടുതന്നെ പ്രതിയെ ജയിലിലയക്കാന്‍ വകുപ്പില്ല. ഈ സാഹചര്യത്തിലാണ് പ്രതിയെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചത്. എന്നാല്‍ അവിടെ മൂന്നുവര്‍ഷം മാത്രമാണ് താമസിപ്പിക്കാന്‍ നിയമമുള്ളത്. ഇപ്പോള്‍ 20 വയസ്സുള്ള പ്രതിയെ വെറുതെ വിടുന്നതിനെതിരെ രാജ്യത്ത് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കുട്ടിക്കുറ്റവാളി സ്വതന്ത്രന്‍; വനിതാ കമ്മീഷന്റെ ഹര്‍ജി തള്ളി, ജുവനൈല്‍ നിയമ പരിധി ലംഘിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി


Also Read:
നീര്‍ച്ചാലില്‍ പുകപ്പുരയ്ക്ക് തീപിടിച്ചു; 70 കിലോ റബ്ബര്‍ ഷീറ്റുകള്‍ കത്തിനശിച്ചു

Keywords:   New Delhi, Protesters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia