വിധി കേട്ട് വിനയ് ശര്‍മ്മയുടെ അമ്മ ബോധംകെട്ടു വീണു

 


ന്യൂഡല്‍ഹി: നാടിനെ നടുക്കിയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് തൂക്കുകയര്‍ വിധിച്ചതിന്റെ ആഹ്ലാദത്തിലാണ് നാടെങ്ങും. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വിധി പ്രഖ്യാപനം കുറ്റകൃത്യങ്ങള്‍ തടയാന്‍ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍. എന്നാല്‍ വിധിപ്രഖ്യാപനം ഞെട്ടലോടെ കേട്ട ചിലരുമുണ്ട് കൂട്ടത്തില്‍.

പ്രതികളുടെ ബന്ധുക്കളും ഉറ്റവരും ഉടയവരുമാണ് അവര്‍. കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയുടെ അമ്മ വിധി പ്രഖ്യാപനം കേട്ട് ബോധം കെട്ടുവീണു. ബോധം വീണപ്പോള്‍ ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോട് അവര്‍ പറയുന്നുണ്ടായിരുന്നു 'എന്റെ മകന്‍ ഉടനെ മരിക്കും' എന്ന്. വടക്കന്‍ ഡല്‍ഹിയിലെ ചേരിയിലാണ് വിനയ് ശര്‍മ്മയുടെ മാതാവ് ചമ്പാ ദേവി താമസിക്കുന്നത്.

തന്റെ മകന്‍ വിനയ് ശര്‍മ്മയും കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്തയും നല്ല കുട്ടികളാണെന്ന് ചമ്പാ ദേവി വിധിപ്രഖ്യാപനത്തിനു മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് പറയുന്നുണ്ടായിരുന്നു. അവര്‍ കഠിനാദ്ധ്വാനികളായിരുന്നു. അവരെക്കുറിച്ച് ഇതിനുമുന്‍പ് ആരും പരാതി പറഞ്ഞിട്ടുണ്ടായിരുന്നില്ല ചമ്പാ ദേവി പറഞ്ഞു.

അവര്‍ക്ക് നന്നായി ജീവിക്കാന്‍ ഒരു അവസരം ന്യായാധിപന്‍ നല്‍കുമെന്ന് തന്നെ ആ അമ്മ വിശ്വസിച്ചു. പ്രതീക്ഷിച്ചു. ദൈവം പോലും എല്ലാവര്‍ക്കും രണ്ടാമതൊരു അവസരം നല്‍കാറുണ്ടല്ലോ ചമ്പാ ദേവി കണ്ണീരോടെ പറഞ്ഞു.

വിധി കേട്ട് വിനയ് ശര്‍മ്മയുടെ അമ്മ ബോധംകെട്ടു വീണു SUMMARY: New Delhi: All four men convicted of raping and murdering a 23-year-old student on a moving bus in Delhi were sentenced to death on Friday by a judge who said their crime "has shocked the collective conscience of society."

Keywords: New Delhi, Molestation, National, Case, Court, Execution, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia