ഡല്‍ഹി കൂട്ടബലാല്‍സംഗം: പ്രതിയുടെ മാതാവ് അഭിഭാഷകന്റെ കാലില്‍വീണു കരഞ്ഞു

 


ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി കൂട്ടബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട മുകേഷ് ഖന്നയുടെ മാതാപിതാക്കള്‍ കണ്ണീരോടെയാണ് കോടതിയില്‍ നിന്നും വിടവാങ്ങിയത്. പോകുന്നതിനുമുന്‍പ് കേസുവാദിച്ച അഭിഭാഷകരിലൊരാളുടെ കാലില്‍ വീണ മുകേഷിന്റെ മാതാവിന്റെ കരച്ചില്‍ കാണികളുടെ കണ്ണിലും നനവുപടര്‍ത്തി.

മുകേഷ് ഖന്ന നിരപരാധിയാണെന്നും കുറ്റകൃത്യം നടന്ന ബസ് ഓടിക്കുക മാത്രമാണ് മുകേഷ് ചെയ്തതെന്നും അയാളുടെ അഭിഭാഷകന്‍ പറഞ്ഞു. ബസിന്റെ പിന്‍ഭാഗത്ത് എന്താണ് നടക്കുന്നതെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നുവെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ഫോറന്‍സിക് തെളിവുകളുടേയും ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റവാളികളാണെന്ന് കോടതി കണ്ടെത്തിയത്. അതേസമയം വിധിന്യായത്തില്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

ഡല്‍ഹി കൂട്ടബലാല്‍സംഗം: പ്രതിയുടെ മാതാവ് അഭിഭാഷകന്റെ കാലില്‍വീണു കരഞ്ഞുസ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ 2014ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ കേസിന് സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വസ്തുതയും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ബജറ്റില്‍ മുന്‍പെങ്ങും സംഭവിക്കാത്ത വിധത്തില്‍ സ്ത്രീക്ഷേമ പരിപാടികള്‍ക്കും സുരക്ഷയ്ക്കും നല്‍കിയിരിക്കുന്ന പ്രാധാന്യവും വോട്ടുബാങ്ക് ലക്ഷ്യം വച്ചാണെന്ന് പ്രതിപക്ഷവും നേരത്തേ ആരോപിച്ചിരുന്നു.

SUMMARY: New Delhi: The men were convicted on 13 counts which included destruction of evidence. Lawyers said that the student's testimony, given in hospital before she died, and forensic evidence established their guilt.

Keywords: New Delhi, Girl, Court Order, Parents, Politics, Hospital, Treatment, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia