അടുത്ത 5 വര്‍ഷത്തേയ്ക്ക് ചേരികള്‍ തൊട്ടുപോകരുതെന്ന് കേജരിവാള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 13.12.2015) അടുത്ത 5 വര്‍ഷത്തേയ്ക്ക് ചേരികള്‍ ഇടിച്ചുപൊളിക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഇതോടെ 6,000 കോടി രൂപയിലേറെ വിലവരുന്ന തലസ്ഥാന നഗരിയിലെ പ്രധാന ഭാഗങ്ങളില്‍ നിന്നും കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നടപടി അനിശ്ചിതത്വത്തിലായി.

ചേരിയിലുള്ളവരെ മാറ്റി താമസിപ്പിക്കാന്‍ സമയമെടുക്കുമെന്നും അതിനാല്‍ 5 വര്‍ഷത്തേയ്ക്ക് ഇടിച്ചുനികത്തലുകള്‍ നിര്‍ത്തിവെക്കണമെന്നുമാണ് കേജരിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വടക്കന്‍ റെയില്‍ വേ അധികൃതരുമായി നടന്ന ചര്‍ച്ചയിലാണ് കേജരിവാള്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇക്കാര്യം കേന്ദ്ര റെയില്‍ വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‌പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അടുത്ത 5 വര്‍ഷത്തേയ്ക്ക് ചേരികള്‍ തൊട്ടുപോകരുതെന്ന് കേജരിവാള്‍
150ഓളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ജനങ്ങള്‍ കൈയ്യേറിയിരിക്കുന്നത്. റെയില്‍ വേയുടെ വിവിധ പദ്ധതികള്‍ക്ക് ഈ കൈയ്യേറ്റങ്ങള്‍ തടസം സൃഷ്ടിക്കുന്നതിനാലാണ് കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

SUMMARY: A huge chunk of prime land in the Capital worth over Rs 6,000 crore is unlikely to be freed from squatters anytime soon as the Arvind Kejriwal government in Delhi has demanded that the encroachers be left 'untouched' for the next five years.

Keywords: New Delhi, Slum, Arvind Kejriwal,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia