മദ്യത്തിന് വില്‍പന വിലയില്‍ 25% വരെ കിഴിവ് നല്‍കാന്‍ സ്വകാര്യ ഷോപുകള്‍ക്ക് അനുമതി നല്‍കി ഡെല്‍ഹി സര്‍കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 02.04.2022) മദ്യത്തിന് ചില്ലറ വില്‍പന വിലയില്‍ 25% വരെ കിഴിവ് നല്‍കാന്‍ സ്വകാര്യ ഷോപുകള്‍ക്ക് അനുമതി നല്‍കി ഡെല്‍ഹി സര്‍കാര്‍. ദേശീയ തലസ്ഥാനത്ത് ഇത്തരം കിഴിവുകള്‍ നിരോധിച്ച് ഒരു മാസത്തിന് ശേഷമാണ് ഡെല്‍ഹി സര്‍കാര്‍ വീണ്ടും അനുമതി നല്‍കിയിരിക്കുന്നത്.

മദ്യത്തിന് വില്‍പന വിലയില്‍ 25% വരെ കിഴിവ് നല്‍കാന്‍ സ്വകാര്യ ഷോപുകള്‍ക്ക് അനുമതി നല്‍കി ഡെല്‍ഹി സര്‍കാര്‍


ഇനി മുതല്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഡെല്‍ഹിയില്‍ മദ്യത്തിന്റെ എംആര്‍പിയില്‍ 25 ശതമാനം വരെ ഇളവ് നല്‍കാമെന്ന് എക്‌സൈസ് കമിഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 'ലൈസന്‍സ് ഉള്ളവര്‍ അതിന്റെ നിബന്ധനകളും വ്യവസ്ഥകളും കര്‍ശനമായി പാലിക്കണം, ഏതെങ്കിലും തരത്തിലുള്ള ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ഡെല്‍ഹി എക്‌സൈസ് നിയമത്തിന്റെയും ചട്ടങ്ങളുടെയും വ്യവസ്ഥകള്‍ അനുസരിച്ച് കര്‍ശനമായ ശിക്ഷാ നടപടി സ്വീകരിക്കും' എന്നാണ് ഉത്തരവില്‍ പറയുന്നത്.

ഫെബ്രുവരി 28 ന് പുറപ്പെടുവിച്ച ഉത്തരവില്‍, മദ്യത്തിന്റെ എംആര്‍പിയിലെ ഇളവുകള്‍ നിര്‍ത്താന്‍ ഡെല്‍ഹി സര്‍കാര്‍ വില്‍പനക്കാരോട് നിര്‍ദേശിച്ചിരുന്നു. കോവിഡ് പകര്‍ച വ്യാധി മൂലം സ്ഥിതിഗതികള്‍ വഷളാക്കുകയും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും പ്രദേശവാസികള്‍ക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുന്ന വിധത്തില്‍ വന്‍ ജനക്കൂട്ടം മദ്യശാലകള്‍ക്ക് പുറത്ത് തടിച്ചുകൂടിയതാണ് ഇതിന് കാരണം.

എക്സൈസ് കമിഷണറുടെ ഉത്തരവ് പ്രകാരം 2022 ഫെബ്രുവരി മാസത്തില്‍ ലൈസന്‍സികളില്‍ ചിലര്‍ അനിയന്ത്രിതമായ കിഴിവുകള്‍ വാഗ്ദാനം ചെയ്തതിനാല്‍ ഡിഡിഎംഎ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനവും വിപണിയിലുണ്ടായ വ്യതിയാനവും കണക്കിലെടുത്താണ് കിഴിവുകള്‍ നിര്‍ത്തലാക്കിയത്. ഈ കിഴിവുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ വീണ്ടും പ്രാവര്‍ത്തികമാക്കുകയാണ്.

സര്‍കാര്‍ മേല്‍പറഞ്ഞ തീരുമാനം പുനഃപരിശോധിച്ചു എന്നും വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും അനുവദിച്ചിരിക്കുന്ന കിഴിവുകള്‍ പിന്‍വലിക്കാനുള്ള അവകാശം സര്‍കാരില്‍ നിക്ഷിപ്തമാണെന്നും ഉത്തരവില്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിലക്കിഴിവ് നിരോധിക്കാനുള്ള സര്‍കാരിന്റെ മുന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് മദ്യവില്‍പനക്കാര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സര്‍കാര്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ ഈ മാസം ആദ്യം കോടതി വിസമ്മതിച്ചിരുന്നു.

Keywords: Delhi govt allows private shops to offer up to 25% discount on liquor MRP, New Delhi, News, Liquor, Police, National, Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia