കോടതിയില്‍ നുണ പറഞ്ഞ അധ്യാപികയെ ഒരാഴ്ച രാജ്ഘട്ടില്‍ പ്രാര്‍ത്ഥിക്കാന്‍ ശിക്ഷിച്ചു
Dec 23, 2013, 10:39 IST
ഡെല്‍ഹി: കോടതിയെ തെറ്റിദ്ധരിപ്പിച്ച അധ്യാപികയോട് ഒരാഴ്ച രാജ്ഘട്ടില്‍ പ്രാര്‍ത്ഥിക്കണമെന്ന് കോടതി .വിവാഹത്തെക്കുറിച്ച് തെറ്റായ വിവരം നല്‍കിയതിനാണ് കോടതി 'ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കാന്‍' ഒരാഴ്ച പ്രാത്ഥിക്കണമെന്ന് വിധിച്ചത്.
ഡെല്‍ഹി ഹൈക്കോടതിയുടേതാണ് വിധി. ചെയ്ത തെറ്റിന് യുവതി കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞെങ്കിലും കോടതി അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഒരാഴ്ച ദിവസവും നാലുമണിക്കൂര്‍ പോലീസ് കാവലില്‍ രാജ്ഘട്ടില്‍ പ്രാര്‍ത്ഥിക്കാനാണ് ഉത്തരവ്.
ഡെല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് സ്കൂളില്‍ അധ്യാപികയായ
ഖാര്ത്തൂമിനെയാണ് കോടതി ശിക്ഷിച്ചത്. മുസ്ലീം സമുദായത്തില്‍ പിറന്ന ഖാര്‍ത്തൂം മതം മാറി രാകേഷ് എന്നയാളെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ വിവാഹശേഷം ഖാര്ത്തൂമിനെ മാതാപിതാക്കള്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നു കാണിച്ച് രാകേഷ് കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ കോടതിയില്‍ രാകേഷിനെ വിവാഹം ചെയ്ത കാര്യം ഖാര്‍ത്തൂം നിഷേധിക്കുകയും തെളിവായി രാകേഷ് ഹാജരാക്കിയ വിവാഹഫോട്ടോയും കല്യാണ സര്‍ട്ടിഫിക്കറ്റുകളുമെല്ലാം വ്യാജമാണെന്ന് വാദിക്കുകയും ചെയ്തു.
എന്നാല്‍, പിന്നീട് പ്രതിഭാഗത്തിന്റെ ചോദ്യം ചെയ്യലില്‍ മൊഴിമാറ്റുകയും അന്യജാതിക്കാരനെ വിവാഹം ചെയ്ത വിവരം വീട്ടില്‍ അറിഞ്ഞാലുണ്ടാകുന്ന കാര്യമോര്‍ത്താണ് കളവു പറഞ്ഞതെന്നും വ്യക്തമാക്കുകയായിരുന്നു.
മാത്രമല്ല, തനിക്ക് നിയമകാര്യങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലെന്നും അതാണ് തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഖാര്‍ത്തൂം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, കുട്ടികളെ നേര്‍വഴിക്ക് നയിക്കേണ്ട ഒരു സ്കൂള്‍ അധ്യാപികക്ക് കോടതിയില്‍ നുണപറയരുതെന്ന കാര്യം അറിയില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് വ്യക്തമാക്കിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
വിദ്യാനഗറില്‍ കാറും ലോറിയും കൂട്ടിമുട്ടി

Keywords: High Court asks teacher to pray at Rajghat for a week for lying, New Delhi, Marriage, Parents, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.