ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത് ഡോക്ടര്‍ അടക്കം 8പേര്
May 1, 2021, 16:33 IST
ന്യൂഡെല്‍ഹി: (www.kvartha.com 01.05.2021) ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത് ഡോക്ടര്‍ അടക്കം എട്ടുപേര്‍. ഡെല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗ്യാസ്ട്രോ എന്‍ട്രോളജി വകുപ്പ് തലവനായ ഡോ. ആര് കെ ഹിമതാനി അടക്കം എട്ടുപേര്‍ക്കാണ് ജീവന് നഷ്ടമായത്.
രാവിലെ മുതല്‍ തന്നെ ആശുപത്രിയില്‍ ഓക്സിജന്‍ പ്രതിസന്ധി നിലനിന്നിരുന്നു. 307 രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ നല്കാന് കഴിഞ്ഞതെന്നും അധികൃതര്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് ബത്രയില്‍ ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് മരണം സംഭവിക്കുന്നത്.
Keywords: Delhi Hospital Says Doctor Among 8 Dead After It Ran Out Of Oxygen, News, New Delhi, Hospital, Treatment, Dead, Patient, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.