ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്നും വന്‍ ആയുധ ശേഖരം പിടികൂടി

 


ന്യൂഡല്‍ഹി: (www.kvartha.com 06/02/2015) ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വന്‍ ആയുധ ശേഖരം പിടികൂടി. 24കാരനായ ബിസിനസുകാരന്‍ അമന്‍ദീപ് സിംഗില്‍ നിന്നുമാണ് 31 ആയുധങ്ങള്‍ പിടികൂടിയത്. ചിക്കാഗോയില്‍ നിന്നും ഹൈദരാബാദ് വഴി ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണിയാള്‍ എയര്‍പോര്‍ട്ടിലെത്തിയത്. ഡല്‍ഹി സ്വദേശിയാണ് ബിസിനസുകാരന്‍.

31 പിസ്റ്റളുകളും 10 റിവോള്‍വറുകളുമാണ് യുവാവില്‍ നിന്നും പിടികൂടിയത്. യുവാവ് ഒരു വാഹകന്‍ മാത്രമാണെന്നാണ് പ്രാഥമീക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കല്‍കാജിയിലെ മറ്റൊരാള്‍ക്ക് ആയുധം കൈമാറുക മാത്രമായിരുന്നു ഇയാളുടെ ജോലി.

ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്നും വന്‍ ആയുധ ശേഖരം പിടികൂടിആയുധക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നാണ് നിഗമനം. ഉന്നതയും വന്‍ വ്യവസായികളും ഇതില്‍ ഉള്‍പ്പെടുമെന്നും സൂചനയുണ്ട്. അതേസമയം സംഭവത്തെ വന്‍ സുരക്ഷ വീഴ്ചയായാണ് അധികൃതര്‍ കാണുന്നത്.

SUMMARY: In one of the biggest arms haul at Delhi's IGI Airport, customs official seized 31 firearms from a 24-yearold Delhi businessman who had de-boarded from a Hyderabad-Delhi-Chicago flight on Tuesday.

Keywords: Delhi, Indira Gandhi International Airport, Hyderabad, Chicago, Delhi, Arms,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia