സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധം: കിരണ്‍ ബേദിയുടെ ചിത്രമുള്ള ബാനറുകള്‍ നശിപ്പിച്ചു
Jan 20, 2015, 13:13 IST
ഡെല്‍ഹി: (www.kvartha.com 20.01.2015) ബി ജെ പി അംഗത്വം നല്‍കിയതിനു പിന്നാലെ കിരണ്‍ബേദിയെ ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പാര്‍ടിയില്‍ പ്രതിഷേധം കടുത്തു.
മുന്‍ ഐ പി എസ് ഓഫീസര്‍ കൂടിയായ കിരണ്‍ ബേദിയുടെ ചിത്രമുള്ള ബാനറുകള്‍ പരക്കെ നശിപ്പിക്കപ്പെട്ടു. ഡെല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വെച്ചിരുന്ന പാര്‍ടി പ്രസിഡന്റ് സതീഷ് ഉപാധ്യക്കൊപ്പം നില്‍ക്കുന്ന കിരണ്‍ ബേദിയുടെ ചിത്രമുള്ള ബാനറുകളാണ് കീറി നശിപ്പിച്ചത്.
പണ്ഡിറ്റ് പന്ദ് മാര്‍ഗിലുള്ള പാര്‍ടിയുടെ യൂനിറ്റ് 14 ഓഫീസിനു സമീപമുള്ള ബാനറുകളും കീറി നശിപ്പിച്ചിട്ടുണ്ട്. കിരണ്‍ബേദിയുടെ ചിത്രം മാത്രം കീറിയെടുത്താണ് പ്രതിഷേധമറിയിച്ചിരിക്കുന്നത്. നശിപ്പിക്കപ്പെട്ട ബാനറുകളുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ മാധ്യമങ്ങള്‍ പകര്‍ത്തുന്നതിനു മുമ്പ് തന്നെ പ്രവര്‍ത്തകര്‍ അവ എടുത്തുമാറ്റുകയും ചെയ്തു.
നേരത്തെ അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ പിന്തുണ
നല്‍കിയിരുന്ന കിരണ്‍ബേദി ബി ജെ പി അംഗത്വം സ്വീകരിച്ചതില്‍ പാര്‍ടിക്കകത്ത് തന്നെ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.
കിരണ്‍ബേദി അവസരത്തിനൊത്ത് മാറുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പാര്‍ടിയിലെ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് 'പുതിയ പ്രവര്‍ത്തകയെ' സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ടിക്കിടയില്‍ അഭിപ്രായഭിന്നതയും ഉയര്‍ന്നിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മഠത്തില്‍ പൂജയ്ക്കിടെ അന്തേവാസിയായ യുവതി തീകൊളുത്തി ജീവനൊടുക്കി; പൊള്ളലേറ്റ് മഠാധിപതിക്ക് ഗുരുതരം
Keywords: Delhi: Kiran Bedi's hoarding vandalised outside BJP office, Anna Hazare, Corruption, Allegation, Leaders, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.