ഡെൽഹിയിൽ ലോക് ഡൗൺ ഏർപ്പെടുത്തിയേക്കും; മൂന്നാം ഘട്ടത്തെ നേരിടാനൊരുങ്ങി സർകാർ
Aug 6, 2021, 14:34 IST
ന്യൂഡെൽഹി: (www.kvartha.com 05.08.2021) വരും ദിവസങ്ങളിൽ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായാൽ ലോക് ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന സൂചനയുമായി ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. കോവിഡ് മൂന്നാം ഘട്ടത്തെ നേരിടാൻ സർക്കാർ ഒരുക്കങ്ങൾ നടത്തുകയാണ്. നഗരത്തിലെ പോസിറ്റീവ് നിരക്ക് 5 ശതമാനത്തിൽ കൂടുതലായാൽ ലോക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യം സർകാർ പരിഗണിക്കുമെന്നും ജെയിൻ വ്യക്തമാക്കി. മൂന്നാം ഘട്ടത്തിന് മുന്നോടിയായി നഗരത്തിൽ 37000 രോഗികൾക്കായി കിടക്കകൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്‌ചത്തെ കണക്കനുസരിച്ച് ഡെൽഹിയിൽ കോവിഡ് പോസിറ്റീവ് നിരക്ക് 0.08 ശതമാനമാണ്. 61 പുതിയ രോഗികളും രണ്ട് മരണവുമാണ് റിപോർട് ചെയ്തിരിക്കുന്നത്. വിദഗ്ദ്ധ സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സത്യേന്ദർ ജെയിൻ ഇക്കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചത്. നിരവധി മുതിർന്ന ഡോക്ടർമാർ യോഗത്തിൽ പങ്കെടുത്തു.
ഡെൽഹിയിൽ ഓക്സിജൻ പ്ലാന്റുകൾ തുടങ്ങാനായി സർകാർ നിരവധി സബ്‌സിഡി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാലിന്ന് അൻപതിലേറെ പ്ലാന്റുകൾ ഡെൽഹിയിൽ സ്ഥാപിക്കാനായി. അവയിൽ പലതും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഇനിയൊരിക്കലും അത്തരമൊരു അവസ്ഥ ഉണ്ടാകില്ലെന്നും സത്യേന്ദർ ജെയിൻ വ്യക്തമാക്കി.
SUMMARY: The AAP leader informed about the various subsidy schemes of the Delhi Government that have been launched to facilitate the building of Pressure swing adsorption (PSA) oxygen plants and liquid medical oxygen (LMO) facilities.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.