ബിഎംഡബ്ല്യു കാര്‍ ഓടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു; വ്യവസായി അറസ്റ്റില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 23.03.2022) കാര്‍ ഓടോറിക്ഷയില്‍ ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. സംഭവത്തില്‍ ബിഎംഡബ്ല്യു കാറിന്റെ ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. ഡെല്‍ഹി-മീററ്റ് ഹൈവേയില്‍ തിങ്കളാഴ്ച പുലര്‍ചെയാണ് അപകടം. 35 കാരനായ ഷേര്‍ മുഹമ്മദ് ആണ് മരിച്ചത്. വീട്ടിലേക്ക് പോവുകയായിരുന്ന ഷേര്‍ മുഹമ്മദിന്റെ വാഹനത്തില്‍ ബിഎംഡബ്ല്യു കാര്‍ ഇടിക്കുകയായിരുന്നു. അപകടം നടയുടന്‍ കാര്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു.

ബിഎംഡബ്ല്യു കാര്‍ ഓടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു; വ്യവസായി അറസ്റ്റില്‍


സംഭവത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റത്തിന് വ്യവസായി അനൂപ് ഗബയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വിവേക് വിഹാറില്‍ ഭാര്യയ്ക്കും മകനുമൊപ്പമാണ് ഗബ താമസിക്കുന്നത്. അപകടം നടന്ന ഉടന്‍ ഗബയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളും കാര്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് കടന്നതായും പൊലീസ് പറഞ്ഞു.

അപകടത്തെ കുറിച്ച് പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചതെന്ന് ഡെല്‍ഹി ഈസ്റ്റ് ഡിസിപി പ്രിയങ്ക കശ്യപ് പറഞ്ഞു, പ്രതികള്‍ കടന്നുകളഞ്ഞതോടെ പ്രദേശവാസികള്‍ പരിക്കേറ്റ ഓടോ റിക്ഷാ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലം പരിശോധിക്കാന്‍ ക്രൈം ടീമിനെ നിയോഗിച്ചു. അന്വേഷണത്തില്‍ ബിഎംഡബ്ല്യു കാറിന്റെ ഉടമയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Keywords: Delhi-Meerut highway: Auto driver killed in crash, BMW owner held, New Delhi, News, Accidental Death, Police, Arrested, Business Man, Auto Driver, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia