Police | ഡെല്‍ഹി മെട്രോയില്‍ 'അസഭ്യമായ പെരുമാറ്റങ്ങള്‍ക്ക്' കടിഞ്ഞാണിടാന്‍ അധികൃതര്‍; നൃത്തമോ റീലുകളോ ആക്ഷേപകരമായ പെരുമാറ്റമോ ചെയ്താല്‍ പണി കിട്ടും
May 8, 2023, 17:42 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (DMRC) ട്രെയിനിനുള്ളിലെ അനാശാസ്യവും ആക്ഷേപകരവുമായ പെരുമാറ്റങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ മെട്രോ കോച്ചുകളില്‍ വിന്യസിക്കാന്‍ ഒരുങ്ങുന്നു. അസഭ്യമായ പെരുമാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം.
സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഡിഎംആര്‍സി സമഗ്ര നിരീക്ഷണ പദ്ധതി തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ട്. പതിവായി പട്രോളിംഗ് നടത്താന്‍ ഡല്‍ഹി മെട്രോയുടെ ഫ്ലയിംഗ് സ്ക്വാഡുകളോട് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിസിടിവി കാമറകളുടെ നിരീക്ഷണവും വര്‍ധിപ്പിക്കുമെന്നും ചില പഴയ കോച്ചുകളില്‍ സിസിടിവി കാമറകള്‍ ഇല്ലാത്തതിനാല്‍ ഉടന്‍ തന്നെ ഇവ സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അടുത്തിടെ, ഡല്‍ഹി മെട്രോ ട്രെയിനുകള്‍ക്കുള്ളില്‍ വീഡിയോകള്‍ ചിത്രീകരിക്കരുതെന്ന് ഡിഎംആര്‍സി യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. 'ഡാന്‍സ്/റീല്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നത്, യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തിലുള്ള എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹി മെട്രോയ്ക്കുള്ളില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു,' ഡിഎംആര്‍സി കഴിഞ്ഞ മാസം ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.
മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നതായും ആക്ഷേപകരമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ഡിഎംആര്‍സിയുടെ ഹെല്പ്പ്ലൈനില് (155370) ഉടന്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ്, കോച്ചിനുള്ളില്‍ സ്വയംഭോഗം നടത്തിയെന്നാരോപിച്ച് ഒരാള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ രൂക്ഷമായ വിമര്‍ശനം ക്ഷണിച്ചുവരുത്തി.

Keywords: New Delhi News, Delhi Metro, Police News, National News, Delhi Metro: No More Dance, Reels or 'Objectionable' Behavior Inside Trains.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.