നിദോ തനിയമിന്റെ മരണം: ഡല്‍ഹിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍

 


ന്യൂഡല്‍ഹി: അരുണാചല്‍ വിദ്യാര്‍ത്ഥി നിദോ തനിയമിന്റെ മരണത്തെതുടര്‍ന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റുചെയ്തു. ലജ്പത് നഗറിലെ കടയുടമകളുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും ഡല്‍ഹി പോലീസിനോടും സംഭവത്തെക്കുറിച്ച് റിപോര്‍ട്ട് വേണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

നിദോ തനിയമിന്റെ മരണം: ഡല്‍ഹിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍സംഭവത്തില്‍ ഉള്‍പ്പെട്ട കടയുടമകളായ ഫര്‍ഹാന്‍, അക്‌റം എന്നിവര്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ബുധനാഴ്ച മര്‍ദനമേറ്റ നിദോ തനിയം വ്യാഴാഴ്ചയാണ് മരിച്ചത്. ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപോര്‍ട്ട്.

കൊലപാതകത്തിന് പുറമെ, വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് പറഞ്ഞു.

SUMMARY: New Delhi: Delhi Police on Monday arrested three people in connection with the alleged murder of Arunachal Pradesh student following a brawl with shopkeepers in Lajpat Nagar.

Keywords: Nido Taniam, Arunachal Pradesh, Delhi Police, arrest, Rahul Gandhi, Narendra Modi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia