Custody | പാര്‍ലമെന്റ് അതിക്രമക്കേസ്: കര്‍ണാടകയിലെ മുന്‍ ഡി വൈ എസ് പിയുടെ മകന്‍ ഡെല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍
Dec 21, 2023, 12:57 IST
ന്യൂഡെല്‍ഹി: (KVARTHA) പാര്‍ലമെന്റ് അതിക്രമക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മുന്‍ ഡി വൈ എസ് പിയുടെ മകനെ ഡെല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക് സഭയില്‍ അതിക്രമം കാട്ടിയ മനോരഞ്ജന്‍ എന്നയാളുടെ സുഹൃത്ത് സായ് കൃഷ്ണയാണ് പിടിയിലായത്. കര്‍ണാടകയിലെ ബാഗല്‍കോട്ടുള്ള വസതിയില്‍നിന്ന് ബുധനാഴ്ച രാത്രിയാണ് ഇദ്ദേഹത്തെയാളെ കസ്റ്റഡിയിലെടുത്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ടുചെയ്തു.
സായ് കൃഷ്ണയെ പൊലീസ് ഡെല്‍ഹിയിലെത്തിക്കും. പൊലീസ് ചോദ്യംചെയ്യുന്നതിനിടെ മനോരഞ്ജനാണ് സായ്കൃഷ്ണയുടെ പേര് പറഞ്ഞതെന്നാണ് വിവരം. ബംഗ്ലൂരുവിലെ എന്‍ജിനിയറിങ് കോളജില്‍ ഒന്നിച്ച് പഠിച്ചവരാണ് മനോരഞ്ജനും സായ് കൃഷ്ണയും. നിലവില്‍ ബാഗല്‍കോട്ടിലെ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു സായ്കൃഷ്ണ. പാര്‍ലമെന്റ് അതിക്രമക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട നാല് പ്രതികളില്‍ ഒരാളാണ് മനോരഞ്ജന്‍.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സായ് കൃഷ്ണ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സഹോദരി സ്പന്ദ രംഗത്തെത്തി. ഡെല്‍ഹി പൊലീസ് വന്നത് സത്യമാണ്. എന്റെ സഹോദരനെ ചോദ്യം ചെയ്തു. ഈ അന്വേഷണത്തില്‍ ഞങ്ങള്‍ പൂര്‍ണമായും സഹകരിച്ചു. സായ് കൃഷ്ണ ഒരു തെറ്റും ചെയ്തിട്ടില്ല. അവനും മനോരഞ്ജനും റൂംമേറ്റ് സായിരുന്നു. ഇപ്പോള്‍ എന്റെ സഹോദരന്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത് എന്നും സ്പന്ദ പറഞ്ഞു.
പാര്‍ലമെന്റ് മന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ 22-ാം വാര്‍ഷികം ആഘോഷിക്കുന്ന ഡിസംബര്‍ 13-ന് പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ അശാന്തി, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അറസ്റ്റിന് ശേഷം പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
ലോക് സഭയില്‍ അതിക്രമിച്ച് കയറിയ മനോരഞ്ജന്‍, സാഗര്‍ ശര്‍മ, പാര്‍ലമെന്റിന് പുറത്ത് പുകപടലം പ്രയോഗിച്ച അമോല്‍ ഷിന്‍ഡെ, നീലം ആസാദ്, സുരക്ഷാ വീഴ്ച സംഭവത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ലളിത് ഝാ, മഹേഷ് കുമാവത്ത് എന്നിവരുമാണ് ഇതുവരെ അറസ്റ്റിലായത്.

Keywords: Delhi police detains Karnataka ex-cop's son in Parliament breach case, New Delhi, News, Delhi Police, Custody, Parliament Breach Case, Media, Report, Conspiracy, Accused, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.