സമരത്തിന് പൂട്ടിട്ട് പോലീസ്; 101ാം ദിവസം ഷഹീന്‍ ബാഗിലെ പൗരത്വ ഭേദഗതി പ്രക്ഷോഭകാരികളെ ഒഴിപ്പിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com 23.03.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡെല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ ആരംഭിച്ച സമരത്തിന് പൂട്ടിട്ട് പൊലീസ്. സമരപ്പന്തലിലെ കസേരകള്‍ എടുത്തുമാറ്റി. സ്ഥലത്ത് പൊലീസ് വിന്യാസം കൂട്ടി. കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഡെല്‍ഹി പൊലീസ് പ്രക്ഷോഭകരെ അറിയിച്ചു.

സമരം ആരംഭിച്ച് 101 ദിവസത്തിന് ശേഷമാണ് ഇവിടെ നിന്നും സമരക്കാരെ ഒഴിപ്പിക്കുന്നത്. ജഫ്രബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ കൂട്ടി. കലാപബാധിത പ്രദേശങ്ങളിലും പൊലീസിന്റെ കനത്ത സുരക്ഷ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് രോഗബാധ പടരുന്ന പശ്ചാത്തലത്തില്‍ സമരം തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമരക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. കെജ്‌രിവാളിന്റെ അഭ്യര്‍ത്ഥന സമരസമിതി പൂര്‍ണമായും തള്ളിക്കളഞ്ഞിരുന്നു.

സമരത്തിന് പൂട്ടിട്ട് പോലീസ്; 101ാം ദിവസം ഷഹീന്‍ ബാഗിലെ പൗരത്വ ഭേദഗതി പ്രക്ഷോഭകാരികളെ ഒഴിപ്പിച്ചു

സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സമരസമിതി അംഗങ്ങള്‍ കൊവിഡ് എന്നല്ല ഒരു വൈറസിനെയും ഭയക്കുന്നില്ല, അതേസമയം ജാഗ്രതയുണ്ടാകുമെന്ന് പറഞ്ഞു. ആള്‍ക്കൂട്ടം ഒത്തുചേരുന്ന ഇടമായതിനാല്‍ കൃത്യമായ ജാഗ്രതാ നടപടികള്‍ സമരവേദിയില്‍ ഉണ്ടാകുമെന്നാണ് സമരക്കാര്‍ പറഞ്ഞത്.

Keywords:  News, National, India, New Delhi, Protesters, Police, Strikers, Delhi Police Stops Shaheen Bagh Protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia