കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ വിവരങ്ങള്‍ ഡല്‍ഹി പോലീസ് പുറത്തുവിട്ടു

 


ഡല്‍ഹി: (www.kvartha.com 06.11.2016) കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ വിവരങ്ങള്‍ ഡല്‍ഹി പോലീസ് പുറത്തുവിട്ടു. ഡല്‍ഹി പോലീസിന്റെ ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നജീബിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ വീഡിയോ രൂപത്തില്‍ പങ്കുവെച്ചത്.

ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതാകുന്നത്. ഡല്‍ഹി ഗവര്‍ണര്‍ നജീബ് ജംഗിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നജീബ് അഹമ്മദിന്റെ വിവരങ്ങള്‍ പോലീസ് പങ്കുവെച്ചത്. അതേസമയം നജീബ് എവിടെയുണ്ടെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. കാണാതാകുന്നതിന്റെ തലേന്ന് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എബിവിപി പ്രവര്‍ത്തകരുമായി നജീബ് പ്രശ്‌നമുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ നജീബിന്റെ തിരോധാനത്തിന് പിന്നില്‍ എബിവിപിയാണെന്ന ആരോപണമുയരുന്നുണ്ട്.

ഇതുവരെ 9 എബിവിപി പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതില്‍ എബിവിപി നേതാവ് വിക്രാന്തും ഉള്‍പ്പെടുന്നു. ഇയാളും പ്രശ്‌നമുണ്ടാക്കിയ എബിവിപി പ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ബയോടെക്‌നോളജി എം എസ് സി വിദ്യാര്‍ത്ഥിനിയാണ് നജീബ്. നജീബിന്റെ ഇരുപതിനായിരത്തോളം പോസ്റ്ററുകള്‍ ഡല്‍ഹിയില്‍ മാത്രം പതിച്ചുവെച്ചിട്ടുണ്ട്.

കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ വിവരങ്ങള്‍ ഡല്‍ഹി പോലീസ് പുറത്തുവിട്ടു

SUMMARY: After Lieutenant Governor Najeeb Jung asked Delhi Police to step up efforts to trace missing JNU student Najeeb Ahmed, the force has made a small video with his details that will be shared on its official Twitter handle and aired across news channels.

Keywords: National, JNU, Najeeb Ahmed, Missing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia