ഡല്‍ഹിയില്‍ 796 സ്ഥാനാര്‍ത്ഥികളില്‍ 129 ക്രിമിനല്‍ കേസ് പ്രതികള്‍; പട്ടികയില്‍ ബിജെപി മുന്നില്‍

 


ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 796 സ്ഥാനാര്‍ത്ഥികളില്‍ 129 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍. തെരഞ്ഞടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്‍ഷവര്‍ദന്‍ ആണ് പട്ടികയിലെ മുന്‍നിരക്കാരന്‍. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.

ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജരിവാളിനെതിരെയും പൊതു മുതല്‍ നശിപ്പിച്ചതിന് കേസ് നിലവിലുണ്ട്. കേസിനെ പുറമെ ധനത്തിന്റെ കാര്യത്തിലും സ്ഥാനാര്‍ത്ഥികള്‍ ഏറെ മുന്നില്‍ തന്നെയാണ്. 810 പേരില്‍ 265 പേര്‍ കോടീശ്വരന്‍മാരായപ്പോള്‍ എം.എല്‍.എമാരുടെ ആസ്തി അഞ്ച് വര്‍ഷംകൊണ്ട് 259 ശതമാനം വര്‍ധിച്ചു.

ഡല്‍ഹിയില്‍ 796 സ്ഥാനാര്‍ത്ഥികളില്‍ 129 ക്രിമിനല്‍ കേസ് പ്രതികള്‍; പട്ടികയില്‍ ബിജെപി മുന്നില്‍
അസോസിയേഷന്‍ ഫോര്‍ ഡെമൊക്രാറ്റിക് റിസോഴ്‌സ് എന്ന സംഘടനയാണ് സത്യവാങ്മൂലത്തിലെ കണക്കുകള്‍ പരിശോധിച്ച ശേഷം റിപോര്‍ട്ട് പുറത്തുവിട്ടത്. 93 സ്ഥാനാര്‍ത്ഥികള്‍ കൊലപാതകം, കവര്‍ച്ച, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങീ ഗുരുതരമായ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. കോണ്‍ഗ്രസിന്റെ 70 സ്ഥാനാര്‍ത്ഥികളില്‍ 15 ഉം ബി.ജെ.പിയുടെ 68 സ്ഥാനാര്‍ത്ഥികളില്‍ 31 ഉം ആം ആദ്മിയുടെ 70 ല്‍ അഞ്ച് പേരും, ബി.എസ്.പിയുടെ 67 പേരില്‍ 14 ഉം കേസുകളില്‍ പെട്ട സ്ഥാനാര്‍ത്ഥികളുള്ളത്.

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വലിയ മികവൊന്നുമില്ല. 10-ാം ക്ലാസിന് താഴെ അക്ഷര വിദ്യ നേടിയത് 200 പേര്‍. 11 സ്ഥാനാര്‍ത്ഥികള്‍ ഡോക്ടറേറ്റ് നേടിയവര്‍. സ്വത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. സ്ഥാനാര്‍ത്ഥികളുടെ ശരാശരി സ്വത്ത് 14.25 കോടി. ബി.ജെ.പിയുടേത് 8.16 കോടിയും എ.എ.പിയുടേത് 2.51 കോടിയും. ബി.ജെ.പിയുടെ പിന്തുണയോടെ മത്സരിക്കുന്ന ശിരോമണി അകാലിദളിന്റെ മഞ്ചീന്ദര്‍ സിംഗ് സിസ്രയാണ് ആസ്ഥിക്കാരുടെ പട്ടികയില്‍ മുന്നില്‍. 235 കോടി രൂപയുടെ ആസ്ഥിയാണ് മഞ്ചീന്ദര്‍ സിംഗിനുള്ളത്. 20,08,000 രൂപയുടെ ആസ്തിയുള്ള ആം ആദ്മി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര സിംഗ് കോഹ്‌ലിയാണ് സ്ഥാനാര്‍ത്ഥികളില്‍ ദരിദ്രന്‍.

SUMMARY: New Delhi: There has been an increase in the number of candidates with criminal cases in the 2013 Assembly polls in Delhi, a study revealed on Tuesday. The Association for Democratic Reforms (ADR) and Delhi Election Watch (DEW) studied the affidavits submitted by the candidates before the Election Commission.

Keywords : New Delhi, Election, BJP, Congress, BSP, Criminal Case, National, Candidates, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia