പ്രസംഗം വേറെ പ്രവൃത്തി വേറെ; 5 വനിത സ്ഥാനാര്‍ത്ഥികളുമായി കോണ്‍ഗ്രസ്
Jan 22, 2015, 12:44 IST
ന്യൂഡല്‍ഹി: (www.kvartha.com 22/01/2015) പാര്‍ലമെന്റില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം നടപ്പിലാക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. എന്നാല്‍ ഈ സംവരണം സ്വന്തം പാര്‍ട്ടിയില്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നുമില്ല. വനിത സംവരണത്തിന് അനുകൂലമായി ഘോരഘോരം പ്രസംഗിക്കുമെങ്കിലും പ്രവൃത്തിയില്‍ ഇതിന് വിപരീതമാണ് സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും 5 വനിത സ്ഥാനാര്‍ത്ഥികളാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്നത്. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 6 വനിത സ്ഥാനാര്‍ത്ഥികളെയായിരുന്നു കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത്.
ഡല്‍ഹിയില്‍ ആകെ 70 നിയോജകമണ്ഡലങ്ങളാണുള്ളത്. പാര്‍ട്ടിയിലെ പ്രമുഖ വനിതകളായ ബര്‍ഖ സിംഗ്, രാഗിണി നായക്, ഷാലു മാലിക്, അമൃത ധവാന്‍ തുടങ്ങിയവരെ നീക്കിനിര്‍ത്തി പുതുമുഖങ്ങള്‍ക്കാണ് ഇത്തവണ കോണ്‍ഗ്രസ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
രംബീര്‍ ഷോക്കീനിന്റെ ഭാര്യ റിത ഷോക്കീന്‍, മുന്‍ എം.എല്‍.എ രൂപ് ചന്ദിന്റെ മകള്‍ റിങ്കു, സിറ്റിംഗ് കൗണ്‍സിലര്‍ മീനാക്ഷി എന്നിവരാണ് അധികമാരും അറിയാത്ത കോണ്‍ഗ്രസ് വനിത സ്ഥാനാര്‍ത്ഥികള്‍. മറ്റ് രണ്ടുപേര്‍ രാജ്യത്തെ പ്രമുഖരാണ്. ഒരാള്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയും മുന്‍ മന്ത്രിയായ കിരണ്‍ വാലിയയും. ഇതില്‍ കിരണ്‍ വാലിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ എതിരാളിയായി ന്യൂഡല്‍ഹി നിയോജകമണ്ഡലത്തില്‍ നിന്നുമാണ് മല്‍സരിക്കുന്നത്.
SUMMARY: It seems that the Congress party doesn't practice what it preaches. The Grand Old Party, which has been fighting to secure 33 per cent reservation for women in Parliament, has fielded the least number of women candidates for the upcoming Delhi Assembly polls, compared to its rival parties.
Keywords: BJP, Kiren Bedi, CM Candidate, Assembly polls, Congress, Parliament,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.