റാലിയില്‍ ബേദി പൊട്ടിക്കരഞ്ഞു

 


ന്യൂഡല്‍ഹി: (www.kvartha.com 04/02/2015) തിരഞ്ഞെടുപ്പ് റാലിക്കിടയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി പൊട്ടിക്കരഞ്ഞു. ബേദിയുടെ മണ്ഡലമായ കൃഷ്ണ നഗറിലെ റാലിയിലാണ് ബേദി പൊട്ടിക്കരഞ്ഞത്.

റോഡ്‌ഷോയ്ക്കിടയില്‍ ബേദിക്കായി ചായ ഫ്‌ലാസ്‌ക്കുമായെത്തിയ ജനങ്ങളാണ് ബേദിയെ കരയിപ്പിച്ചത്. അവരുടെ സ്‌നേഹം തന്നെ വികാരാധീനയാക്കുന്നുവെന്നും ബേദി പറഞ്ഞു.

എനിക്ക് കിട്ടുന്ന സ്‌നേഹത്തെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. ഈ സ്‌നേഹം ഞാന്‍ തിരിച്ച് നല്‍കും. ഇവരുടെ സ്‌നേഹം ലഭിക്കാന്‍ എന്നാലാകുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കും. ഇവരെ ഞാന്‍ സത്യസന്ധതയോടെ സേവിക്കും നിറഞ്ഞ കണ്ണുകളോടെ കിരണ്‍ ബേദി പറഞ്ഞു.

റാലിയില്‍ ബേദി പൊട്ടിക്കരഞ്ഞുഇന്ത്യ കണ്ട ഏറ്റവും കര്‍ക്കശക്കാരിയായ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ബേദി. തന്റെ കണ്ണട എടുത്തുമാറ്റി കര്‍ച്ചീഫ് കൊണ്ടാണ് ബേദി നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ചത്.

SUMMARY:
BJP's chief ministerial candidate Kiran Bedi on Wednesday broke down during her rally in Delhi's Krishna Nagar.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia