Air Pollution | വായു മലിനീകരണം രൂക്ഷം; ഡെല്‍ഹിയില്‍ ശനിയാഴ്ച മുതല്‍ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടും
ന്യൂഡെല്‍ഹി: (www.kvartha.com) വായുമലിനീകരണം രൂക്ഷമായതിനാല്‍ ഡെല്‍ഹിയില്‍ ശനിയാഴ്ച മുതല്‍ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അരവിന്ദ് കേജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്. അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ക്ലാസിന് പുറത്തുള്ള പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കേജ്രിവാള്‍ വ്യക്തമാക്കി.
രണ്ടു ദിവസമായി ഡെല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഗുരുതരമായ അവസ്ഥയില്‍ തുടരുന്നതിനാലാണ് തീരുമാനം. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസേര്‍ച് (സഫര്‍) ആണ് വായുമലിനീകരണ തോത് പുറത്തുവിടുന്നത്. എന്‍ സി ആര്‍ മേഖലയില്‍ പലയിടങ്ങളിലും വായു ഗുണ നിലവാര സൂചിക 500 കടന്നു. പുക മഞ്ഞും രൂക്ഷമായി.
അതേസമയം ഉത്തര്‍പ്രദേശ്, ഡെല്‍ഹി അതിര്‍ത്തിയിലെ ഗൗതം ബുദ്ധനഗര്‍ ജില്ലയില്‍ സ്‌കൂളുകള്‍ നവംബര്‍ എട്ട് വരെ ഓണ്‍ലൈന്‍ ആയി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കി. മലിനീകരണം നിയന്ത്രിക്കാന്‍ ഡെല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം നടക്കും. കായിക മത്സരങ്ങള്‍ അനുവദിക്കില്ല.
Keywords: News, National, New Delhi, Students, Delhi primary schools to shut from tomorrow amid air pollution.