ദില്ലി രോഹിണിയിൽ ചേരിക്ക് തീപിടിച്ചു; 2 കുട്ടികൾ വെന്തുമരിച്ചു, 400 ഓളം കുടിലുകൾ കത്തിനശിച്ചു


● ഉച്ചയ്ക്ക് 12ന് തീപിടിത്തം, 3:30ന് അണച്ചു.
● തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
● സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടം കൂട്ടി.
● അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
ദില്ലി: (KVARTHA) രോഹിണി സെക്ടര്‍ 17ലെ ശ്രീനികേതന്‍ അപ്പാര്‍ട്ടുമെന്‍റുകള്‍ക്ക് സമീപത്തെ ചേരിയിൽ വന്‍ തീപിടിത്തം. രണ്ട് കുട്ടികൾ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. 400 ഓളം കുടിലുകള്‍ കത്തിനശിച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ടുമണിയോടെയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വൈകീട്ട് മൂന്നരയോടെ തീ പുര്‍ണമായി അണച്ചതായും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
STORY | Fire breaks out at slum in Delhi's Rohini, 2 dead
— Press Trust of India (@PTI_News) April 27, 2025
READ: https://t.co/VevB5J76eE
VIDEO |
(Full video available on PTI Videos - https://t.co/n147TvqRQz) pic.twitter.com/bqWetWWU2v
ചേരിയില്‍ നിന്നാണ് തീ കത്തി തുടങ്ങിയത്. അത് അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ ചേരിയിലെ വീടുകളിലെ സിലിണ്ടര്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത് കുടുതല്‍ അപകടത്തിന് കാരണമായതായാണ് വിലയിരുത്തല്‍. അതേസമയം, എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തിൽ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഈ ദുരന്തവാർത്ത ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക. ദുഃഖത്തിൽ പങ്കുചേരുന്നു.
Massive fire in a slum near Rohini Sector 17, Delhi, adjacent to Sreeniketan Apartments, resulted in the death of two children and injuries to several others. Around 400 huts were destroyed. The fire, which started at noon, was extinguished by 3:30 PM. The cause is unknown, and an investigation is underway.
#DelhiFire, #SlumFire, #Rohini, #FireAccident, #ChildCasualties, #IndiaNews