₹ 1 Lakh Fine | ഏകോപയോഗ പ്ലാസ്റ്റിക് നിരോധനം നിരീക്ഷിക്കാന്‍ കന്‍ട്രോള്‍ റൂം സജ്ജീകരിച്ചു; നിയമലംഘനത്തിന് ഒരു ലക്ഷം രൂപ പിഴ

 



ന്യൂഡെല്‍ഹി: (www.kvartha.com) 19 ഏകോപയോഗ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ ഡെല്‍ഹി മലിനീകരണ നിയന്ത്രണ സമിതി (ഡിപിസിസി) കന്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്ന യൂനിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ അടച്ചുപൂട്ടാന്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.

നിരോധന ലംഘനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കന്‍ട്രോള്‍ റൂമിന് ലഭിക്കുമെന്നും നടപടിയെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമുകളെ നേരിട്ട് അറിയിക്കുമെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'ഏകോപയോഗ പ്ലാസ്റ്റിക് നിര്‍മാണം പരിശോധിക്കുകയാണ് ഡിപിസിസിയുടെ ചുമതലയെങ്കിലും, ചന്തകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നിരോധനം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഞങ്ങളുടെ കന്‍ട്രോള്‍ റൂമിലേക്ക് അറിയിക്കാം. ഞങ്ങള്‍ അത് ബന്ധപ്പെട്ട മുനിസിപല്‍ ബോഡികളിലേക്ക് മാറ്റും.' അദ്ദേഹം പറഞ്ഞു.

ഡെല്‍ഹി സര്‍കാരിന്റെ ഗ്രീന്‍ ഡെല്‍ഹി അപേക്ഷയിലൂടെയോ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 'എസ്യുപി-സിപിസിബി' സംവിധാനത്തിനിലൂടെയോ നിയമലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമര്‍പിക്കാവുന്നതാണ്.

₹ 1 Lakh Fine | ഏകോപയോഗ പ്ലാസ്റ്റിക് നിരോധനം നിരീക്ഷിക്കാന്‍ കന്‍ട്രോള്‍ റൂം സജ്ജീകരിച്ചു; നിയമലംഘനത്തിന് ഒരു ലക്ഷം രൂപ പിഴ


'നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം നിരോധനം ലംഘിക്കുന്ന യൂനിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ ഞങ്ങള്‍ അടച്ചുപൂട്ടാന്‍ തുടങ്ങും. കൂടുതല്‍ മുന്നറിയിപ്പ് നല്‍കില്ല,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജൂലൈ ഒന്നിന്, ഏകോപയോഗ പ്ലാസ്റ്റിക് ഇനങ്ങളുടെ നിരോധനം പ്രാബല്യത്തില്‍ വന്നപ്പോള്‍, നിരോധനം ലംഘിക്കുന്നവരോട് ആദ്യ 10 ദിവസത്തേക്ക് ഡെല്‍ഹി സര്‍കാര്‍ ഇളവ് കാണിക്കുമെന്നും ഇത്തരം സാധനങ്ങളുടെ ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും ബദലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. 

ജൂലൈ 10 വരെ 19 എസ്യുപി ഇനങ്ങളുടെ നിരോധനം ലംഘിക്കുന്ന യൂനിറ്റുകള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നോടീസ് നല്‍കുമെന്നും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നടപടിയില്‍ ഒരു ലക്ഷം രൂപ വരെ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം രണ്ടും കൂടിയോ ഉള്‍പെടും.

നിരോധനം നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ റവന്യൂ വകുപ്പും ഡെല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയും യഥാക്രമം 33, 15 ടീമുകളെ രൂപീകരിച്ചിട്ടുണ്ട്.

Keywords:  News,National,India,Plastic,Fine,Top-Headlines, Delhi Sets Up Control Room To Monitor Plastic Ban; ₹ 1 Lakh Fine For Violation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia