ഡെല്‍ഹിയില്‍ പ്രഭാതനടത്തത്തിനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; 2 പേര്‍ കസ്റ്റഡിയില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 14.09.2015) ഡെല്‍ഹിയില്‍ പ്രഭാതനടത്തത്തിനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെത്തു.

നൗഷാദ്, മുഹമ്മദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രഭാതനടത്തത്തിനിറങ്ങിയ പെണ്‍കുട്ടി തിരികെ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അവശനിലയില്‍ കൈകാലുകള്‍ കെട്ടിയിട്ടനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പ്രതികളിലൊരാളായ നൗഷാദ് വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ
കണ്ടെത്തിയത്. ഇയാളുടെ വീടു പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍ അകത്തു വൈദ്യുതിവെളിച്ചം കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പൂട്ട് തകര്‍ത്ത് അകത്തുകയറുകയായിരുന്നു. അപ്പോഴാണ് വീടിനുള്ളില്‍ വായ് മൂടിക്കെട്ടിയും കൈകാലുകള്‍ കെട്ടിയിട്ട നിലയിലും അവശയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇതോടെ കുപിതരായ ജനക്കൂട്ടം പ്രതികളെ മര്‍ദ്ദിച്ചവശരാക്കുകയും  പിന്നീട് പോലീസിനു കൈമാറുകയും ചെയ്തു.

ഡെല്‍ഹിയില്‍ പ്രഭാതനടത്തത്തിനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; 2 പേര്‍ കസ്റ്റഡിയില്‍


Also Read:
കാസര്‍കോട് സ്വദേശിയായ യുവാവിന് ഐഎസില്‍ റിക്രൂട്ട് ചെയ്തതായി വാട്ട്‌സ് ആപ്പ് സന്ദേശം; പോലീസ് അന്വേഷണം ആരംഭിച്ചു

Keywords:  Delhi shame: Class XI student molested by two; accused thrashed, tonsured by mob, Police, Custody, House, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia