കേജരിവാളിന് ആദ്യ നിവേദനം തെരുവ് കുട്ടികളില്‍ നിന്നും

 


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന് ആദ്യ നിവേദനം ലഭിച്ചത് തെരുവ്കുട്ടികളില്‍ നിന്നും. തങ്ങളുടെ ക്ഷേമത്തിനായി ചില പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തെരുവ് കുട്ടികളുടെ സംഘടനയായ ബഡ്‌തേ ഖതം ആണ് ആദ്യ നിവേദനം ഫാക്‌സ് അയച്ചത്. മുഖ്യസേവകനായ കേജരിവാളിന് ആശംസകള്‍ അറിയിക്കാനും കുട്ടികള്‍ മറന്നില്ല.
കേജരിവാളിന് ആദ്യ നിവേദനം തെരുവ് കുട്ടികളില്‍ നിന്നുംനിയമപരമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വേണമെന്ന് ആവശ്യപ്പെട്ട കുട്ടികള്‍ സര്‍ക്കാര്‍ പദ്ധതികളില്‍ തെരുവ് കുട്ടികളേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ബാലവേലയെടുപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും നിവേദനത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
കുട്ടികളുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍ക്കാര്‍ ചര്‍ച്ചകളില്‍ തെരുവ് കുട്ടികളുടെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
SUMMARY: New Delhi: As Arvind Kejriwal on Saturday took oath as Delhi's new chief minister, street children became the first set of people to send him a list of demands for their betterment.
Keywords: Aam Aadmi Party, Arvind Kejriwal, Delhi chief minister, New Delhi, Street children
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia