ഡെല്‍ഹി സംഘര്‍ഷം: പ്രൊഫഷനലിസം ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം; പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി
Feb 26, 2020, 13:36 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.02.2020) ഡെല്‍ഹിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പൊലീസിനു പ്രൊഫഷനലിസം ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. പൊലീസ് സേന പ്രൊഫഷനല്‍ ആയിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡെല്‍ഹിയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പൊലീസാണ്. എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ കണ്‍മുന്നിലാണ്. പൊലീസില്‍ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കലാപം അടിച്ചമര്‍ത്താന്‍ നിര്‍ദേശങ്ങള്‍ക്കും ഉത്തരവുകള്‍ക്കുമായി പൊലീസ് കാത്തിരിക്കേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു. 20 പേരുടെ ജീവന്‍ നഷ്ടമായത് ചെറുതായി കാണാന്‍ സാധിക്കില്ലെന്നും അക്രമണങ്ങളെ പൊലീസ് നിയമപരമായി നേരിടണമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.
പ്രകോപനപരമായ പ്രസംഗങ്ങളില്‍ ബ്രിട്ടണിലെയും അമേരിക്കയിലേയും പൊലീസുകാര്‍ ഉടനടി നടപടി എടുക്കാറുണ്ട്. അവര്‍ ഉത്തരവിനായി കാത്തിരിക്കാറില്ലെന്നും കോടതി ഓര്‍മപ്പെടുത്തി. പൊലീസിന് പ്രൊഫഷണലിസമില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഷഹീന്‍ബാഗ് കേസ് പരിഗണിക്കവെ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദത്തെ എതിര്‍ത്ത സോളിസിറ്റര്‍ ജനറലിനെ കോടതി ചെവിക്കൊണ്ടില്ല.
അതിനിടെ ഡെല്‍ഹി കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഷഹീന്‍ ബാഗ് സമരത്തിന്റെ ഭാഗമായ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട ഹര്‍ജി മാത്രമേ ബുധനാഴ്ച പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കി.
ഡെല്‍ഹി സംഘര്‍ഷ വിഷയങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും അറിയിച്ച് ജസ്റ്റിസ് സഞ്ജയ് കിഷനും കെഎന്‍ ജോസഫും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഷഹീന്‍ ബാഗ് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 23 ലേക്ക് മാറ്റി.
ഡെല്‍ഹി കലാപത്തില്‍ അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്ന് ഡെല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിനായി കാത്തുനില്‍ക്കേണ്ട, നിയമപ്രകാരം വേണ്ടത് ചെയ്യണം. നടപടികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി അറിയിക്കാനും കോടതി ഉത്തരവിട്ടു.
കൂടാതെ, പൊലീസ് കമ്മിഷണര്‍ക്ക് നോട്ടീസ് അയച്ചു. 12.30 ന് കേസ് വീണ്ടും പരിഗണിക്കും. അതിനിടെ, കലാപത്തില്‍ മരണം 20 ആയി. 189 പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ടെന്ന് ജി.ടി.ബി ആശുപത്രി അറിയിച്ചു. ഏതാനും പേരുടെ നില ഗുരുതരമാണ്.
Keywords: Delhi violence, supreme court criticize Delhi police, New Delhi, News, Politics, Trending, Clash, Supreme Court of India, Criticism, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.