വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ച് ഡെല്‍ഹി; 50% ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തീയേറ്ററുകള്‍ക്കും ഭക്ഷണശാലകള്‍ക്കും പ്രവര്‍ത്തിക്കാം, സ്‌കൂളുകള്‍ അടഞ്ഞു കിടക്കും
Jan 27, 2022, 15:39 IST
ന്യൂഡെല്‍ഹി: (www.kvartha.com27.01.2022) കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ ഇളവുമായി ഡെല്‍ഹി. വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. രാത്രി കാല കര്‍ഫ്യൂ തുടരും. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തീയേറ്ററുകള്‍ക്കും ഭക്ഷണശാലകള്‍ക്കും പ്രവര്‍ത്തിക്കാം. കടകള്‍ തുറക്കുന്നതിനുള്ള ഒറ്റ-ഇരട്ട നിയന്ത്രണം ഒഴിവാക്കി. അതേസമയം സ്‌കൂളുകള്‍ അടഞ്ഞു കിടക്കും.
ഡെല്‍ഹി സര്‍കാരും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലുമായി നടന്ന ചര്‍ചയിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയത്. വിവാഹങ്ങളില്‍ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം 50 ല്‍ നിന്ന് 200ആയി ഉയര്‍ത്തി. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് വരെയുള്ള കര്‍ഫ്യൂവിന് മാത്രം മാറ്റമുണ്ടാകില്ല.
സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നതിലെ ആശങ്ക നേരത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രകടിപ്പിച്ചിരുന്നുവെങ്കിലും തുറക്കുന്ന കാര്യത്തില്‍ തല്‍ക്കാലം തീരുമാനം ആയിട്ടില്ല. കോവിഡ് കേസുകളുടെ എണ്ണത്തിലും പോസിറ്റിവിറ്റി നിരക്കിലും ദില്ലിയില്‍ കുറവ് വന്നിരുന്നു. കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമായതായി ഡെല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചിരുന്നു.
അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനെയുള്ള പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാണ്. എന്നാല്‍ മരണസംഖ്യ തുടര്‍ചയായി രണ്ടാം ദിവസവും 500ന് മുകളിലെത്തി. 2,86,384 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 573 പേര്‍ മരണമടഞ്ഞു. ടിപിആര്‍ 19.59% ആണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
Keywords: New Delhi, News, National, School, Shop, Theater, COVID-19, Weekend Curfew, Curfew, Restaurant, Delhi Weekend Curfew Ends, Restaurants Allowed with 50% Capactiy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.