Kidnaping | 'മരിച്ചുപോയ പിതാവിനെ പുനരുജ്ജീവിപ്പിക്കാനായി പിഞ്ചുകുഞ്ഞിനെ ബലികൊടുക്കാനൊരുങ്ങി'; യുവതി കസ്റ്റഡിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) മരിച്ചുപോയ പിതാവിനെ പുനരുജ്ജീവിപ്പിക്കാനായി പിഞ്ചുകുഞ്ഞിനെ യുവതി ബലി കൊടുക്കാനൊരുങ്ങിയതായി പൊലീസ്. സൗത് ഈസ്റ്റ് ഡെല്‍ഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. നരബലിക്ക് ശ്രമിച്ച സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: നരബലി നല്‍കുന്നതിനായി യുവതി രണ്ടു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തിയത് രക്ഷയായി. മരിച്ചു പോയ പിതാവിനെ തിരിച്ചു കൊണ്ടുവരാമെന്ന വിശ്വാസമാണ് തന്നെ നരബലിക്ക് പ്രേരിപ്പിച്ചതെന്ന് യുവതി വ്യക്തമാക്കി.

Kidnaping | 'മരിച്ചുപോയ പിതാവിനെ പുനരുജ്ജീവിപ്പിക്കാനായി പിഞ്ചുകുഞ്ഞിനെ ബലികൊടുക്കാനൊരുങ്ങി'; യുവതി കസ്റ്റഡിയില്‍

Keywords: New Delhi, News, National, Woman, Custody, Police, Child, Delhi: Woman kidnaps newborn for 'sacrifice' to revive dead father.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia