Couple Booked | ഹണിട്രാപ്: 21 കാരനായ വ്യവസായിയുടെ പക്കല്‍ നിന്നും 80 ലക്ഷം തട്ടിയെടുത്തതായി പരാതി; യൂട്യൂബര്‍ ദമ്പതിമാര്‍ക്കെതിരെ കേസ്; 'യുവതിക്കും യുവാവിനുമൊപ്പം നിരവധി രാത്രികള്‍ ചിലവഴിക്കുന്നതിനിടെ സ്വകാര്യ നിമിഷങ്ങള്‍ റെകോര്‍ഡ് ചെയ്തു'
Nov 27, 2022, 16:49 IST
ന്യൂഡെല്‍ഹി: (www.kvartha.com) വ്യാജ ബലാത്സംഗ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി, 21 കാരനായ വ്യവസായിയെ ഹണിട്രാപില്‍ കുടുക്കി 80 ലക്ഷം തട്ടിയെടുത്തതായി പരാതി. ഒരു പരസ്യ ഏജന്‍സി നടത്തുന്ന യുവാവാണ് തട്ടിപ്പിനിരയായത്. സംഭവത്തെ തുടര്‍ന്ന് ഡെല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബര്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചു.
പരാതിക്കടിസ്ഥാനമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജോലിയുമായി ബന്ധപ്പെട്ടാണ് ഡെല്‍ഹിയിലെ ഷാലിമാര്‍ബാഗ് നിവാസിയായ നാംറ ഖാദിര്‍ എന്ന സ്ത്രീയുമായി ബാദ്ഷാപൂര്‍ സ്വദേശിയും പരാതിക്കാരനുമായ യുവാവ് പരിചയപ്പെടുന്നത്. പിന്നീട് സോഹ്ന റോഡിലെ ഒരു നക്ഷത്ര ഹോടെലില്‍വെച്ച് സംസാരിക്കാന്‍ ക്ഷണിച്ചു. മനീഷ് ബെനിവാള്‍ (വിരാട്) എന്ന യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് ബിസിനസ് ആവശ്യങ്ങള്‍ക്കായി യുവതിക്ക് 2.50 ലക്ഷം രൂപ നല്‍കി. എന്നാല്‍, പണം തിരികെ ചോദിച്ചപ്പോള്‍ യുവതി തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. പിന്നാലെ ഇവര്‍ സുഹൃത്തുക്കളായി. യുവതിക്കും യുവാവിനുമൊപ്പം നിരവധി രാത്രികള്‍ ചെലവഴിച്ചുവെന്നും ഇതിനിടെ ദമ്പതികള്‍ തന്റെ സ്വകാര്യ നിമിഷങ്ങള്‍ റെകോര്‍ഡ് ചെയ്തെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ദൃശ്യങ്ങള്‍ ഉപയോഗിച്ച് തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്നും പലപ്പോഴായി 80 ലക്ഷത്തിലധികം യുവതി തട്ടിയെന്നും ഇയാള്‍ ആരോപിച്ചു. പൊലീസില്‍ പരാതിപ്പെട്ടാല്‍ ബലാത്സംഗ പരാതി നല്‍കുമെന്നും ഇവര്‍ യുവാവിനെ ഭീഷണിപ്പെടുത്തി.
ഓഗസ്റ്റില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ദമ്പതികള്‍ ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നതിനാല്‍ അറസ്റ്റ് നടന്നില്ല. പരാതിയെ തുടര്‍ന്ന് ഒക്ടോബര്‍ 10 ന് പൊലീസ് ദമ്പതികള്‍ക്ക് നോടീസ് അയച്ചെങ്കിലും ഇടക്കാല ജാമ്യത്തിനായി അവര്‍ ഗുരുഗ്രാം കോടതിയെ സമീപിച്ചു. ഐപിസി സെക്ഷന്‍ 388, 328, 406, 506, 34 പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് ഉണ്ടായത്. സെക്ടര്‍ 50 പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തത്. പ്രതികളെ പിടികൂടാന്‍ റെയ്ഡ് നടത്തുകയാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: News,National,India,New Delhi,Couples,Trapped,Complaint,Case,Arrest,Police, Delhi YouTuber Couple Booked For Honey Trapping Man, Extorting Rs 80 L with 'Molest Case Threat'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.