കണ്ണുകള്‍ പുകയുന്നു; ഡല്‍ഹിയെ ഗ്യാസ് ചേംബറെന്ന് വിശേഷിപ്പിച്ച് കേജരിവാള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 06.11.2016) തലസ്ഥാന നഗരിയെ ഗ്യാസ് ചേംബറെന്ന് വിശേഷിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കഫക്കെട്ടും കണ്ണ് പുകച്ചിലും മൂലം ഡല്‍ഹി നിവാസികള്‍ കഷ്ടപ്പെടുകയാണെന്നും കേജരിവാള്‍.

വായുവിനിപ്പോള്‍ ചുവയും മണവും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ 1800ഓളം െ്രെപമറി സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി.

ദീപാവലിയും അയല്‍ സംസ്ഥാനമായ ഹരിയാനയിലെ പാടങ്ങളില്‍ തീയിട്ടതും ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം രൂക്ഷമാക്കി.
കണ്ണുകള്‍ പുകയുന്നു; ഡല്‍ഹിയെ ഗ്യാസ് ചേംബറെന്ന് വിശേഷിപ്പിച്ച് കേജരിവാള്‍


SUMMARY: Even for a city considered one of the world's most polluted, the Indian capital hit a new low this past week.

Keywords: National, Air pollution, Kejriwal,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia