നോട്ടുനിരോധനം: പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കളുടെ ഒറ്റവരി പ്രതിഷേധം, രാജ്യം നില്‍ക്കുന്നത് പോലെ ഞങ്ങളും ഒരു നിരയിലെന്ന് നേതാക്കള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 23.11.2016) കേന്ദ്രസര്‍ക്കാരിന്റെ നോട്ടു നിരോധനത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കളുടെ ഒറ്റവരി പ്രതിഷേധം. നോട്ടുനിരോധനം പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാരോപിച്ച് പാര്‍ലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇരുനൂറോളം നേതാക്കന്മാരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

രാജ്യം നില്‍ക്കുന്നത് പോലെ ഞങ്ങളും ഒരു നിരയിലാണെന്ന് വോട്ടു നിരോധനത്തെ തുടര്‍ന്ന് ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പിലുള്ള നീണ്ട നിരകളെ പരാമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പല നടപടികളിലും ബി.ജെ.പിയെ പിന്തുണച്ചിട്ടുള്ള ജയലളിതയുടെ എ.ഐ.ഡി.എം.കെയും പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു.

അതേസമയം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്ന സഖ്യകക്ഷിയായ ശിവസേന ഇപ്പോള്‍ നോട്ടു നിരോധനം ശക്തവും ചരിത്രപരവുമായ തീരുമാനം എന്നാണ് വിശേഷിപ്പിക്കുന്നത്. നോട്ടുനിരോധനത്തില്‍ കേന്ദ്രത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും സേനാ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞാഴ്ച നോട്ടുനിരോധനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ ശിവസേനയും പങ്കെടുത്തിരുന്നു.

രണ്ടാം ഘട്ട പ്രതിഷേധത്തിനായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡെല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ജന്തര്‍ മന്ദറിലാണ് രണ്ടാം ഘട്ട പ്രതിഷേധ ധര്‍ണ നടത്തുന്നതെന്നും മമത അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നോട്ടു നിരോധനത്തില്‍ വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

ബാങ്കുകളിലും മറ്റും പണത്തിന് വേണ്ടി ക്യൂ നിന്ന് ഇതുവരെ 70 പേര്‍ മരിച്ചുവെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു. മാത്രമല്ല മരിച്ചവരുടെ കുടുംബങ്ങളോട് സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നും പത്തുലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.

നോട്ടുനിരോധനം: പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കളുടെ ഒറ്റവരി പ്രതിഷേധം, രാജ്യം നില്‍ക്കുന്നത് പോലെ ഞങ്ങളും ഒരു നിരയിലെന്ന് നേതാക്കള്‍

Also Read:
ബൈക്കില്‍ പോവുകയായിരുന്ന യുവാവിനും സഹോദരിക്കും നേരെ സദാചാര ഗുണ്ടകളുടെ അക്രമണം; 2 പേര്‍ക്കെതിരെ കേസ്; പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

Keywords:  Demonetisation: Rahul Gandhi leads opposition leaders' protest infront of Gandhi statue,New Delhi, Allegation, Bank, ATM, BJP, Prime Minister, Narendra Modi, Shiv Sena, Compensation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia