ഡെങ്കിപ്പനി എന്തുകൊണ്ട് മരണത്തിന് കാരണമാവുന്നു; ഐസിഎംആര്‍ ഡയറക്ടര്‍ പറയുന്നു

 


ന്യൂഡെൽഹി: (www.kvartha.com 14.09.2021) ഡെങ്കിപ്പനി എന്തുകൊണ്ട് മരണത്തിന് കാരണമാവുന്നുവെന്ന് വ്യക്തമാക്കി ഇൻഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ച് (ഐസിഎംആർ) ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ.

ഉത്തര്‍പ്രദേശിലെ മധുര, ആഗ്ര, ഫിറോസാബാദ് എന്നിവിടങ്ങളില്‍ കുട്ടികളടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയത് ‍ഡെങ്കിപ്പനി വൈറസിന്‍റെ ഡി2 (DENV-2) വകഭേദമാണെന്നാണ് ഡോക്ടർ പറയുന്നത്.

മരണകാരണമാകുന്ന രക്തസ്രാവത്തിലേക്ക് ഈ വകഭേദം നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഡെങ്കിപ്പനി രോഗസങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും നയിക്കുമെന്നതിനാല്‍ ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. ഡെങ്കിപ്പനിക്ക് വാക്സീന്‍ ഇല്ലാത്തതിനാല്‍ കൊതുക് വലകളും കൊതുക് തിരികളും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രവും അടക്കമുള്ള മുന്‍കരുതലുകള്‍ ജനങ്ങള്‍ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ഡെങ്കിപ്പനി എന്തുകൊണ്ട് മരണത്തിന് കാരണമാവുന്നു; ഐസിഎംആര്‍ ഡയറക്ടര്‍ പറയുന്നു

ഫിറോസാബാദില്‍ മാത്രം 58 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. അതില്‍ തന്നെ ഭൂരിപക്ഷം കുട്ടികളാണ്. പനി പടരുന്നത് തടയാന്‍ 95 ആരോഗ്യ ക്യാംപുകളാണ് ജില്ലയില്‍ ഉടനീളം പ്രവര്‍ത്തിക്കുന്നത്. വീട്ടുവളപ്പില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയാനും അപകട സാധ്യതയുള്ള മേഖലകളില്‍ മരുന്നടിക്കുന്നതിനും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൊതുകിന്‍റെ കൂത്താടികളെ തിന്നു നശിപ്പിക്കുന്ന ആയിരക്കണക്കിന് ഗാംബുസിയ മീനുകളെയും ജലാശയങ്ങളിലേക്ക് ഇറക്കിയിട്ടുണ്ട്.

Keywords:  News, New Delhi, National, Doctor, Hospital, India, Top-Headlines, Dengue outbreak, Majority deaths, ICMR, Haemorrhage, Dengue outbreak: Majority deaths due to D2 strain that can cause haemorrhage, says ICMR.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia