Tooth Brushing | ബ്രഷ് ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? വായ് നാറ്റത്തിനുള്ള പ്രധാന കാരണം ഇതാണ്! ദന്തരോഗവിദഗ്ധൻ വെളിപ്പെടുത്തുന്നു
Feb 18, 2024, 21:56 IST
ന്യൂഡെൽഹി: (KVARTHA) ഉറക്കമുണർന്നതിന് ശേഷവും ഉറങ്ങുന്നതിന് മുമ്പും പല്ല് തേച്ചാൽ മോണരോഗവും ദന്തക്ഷയവും തടയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ വായ് നാറ്റമോ? ഒരു ദന്തഡോക്ടറുടെ അഭിപ്രായത്തിൽ നമ്മൾ ദിവസവും ചെയ്യുന്ന ഒരു തെറ്റ് വായ് നാറ്റത്തിന് കാരണമാകാം. നമ്മൾ അത് മെച്ചപ്പെടുത്തിയാൽ ഒരു പക്ഷേ വായ്നാറ്റവും നിലക്കും.
ബ്രഷ് ചെയ്യുമ്പോൾ പലരും സാധാരണയായി കവിളുകളും നാവും ശരിയായി വൃത്തിയാക്കാറില്ലെന്ന് ബ്രിട്ടീഷ് ദന്തഡോക്ടർ ഡോ. ദാസ് സിംഗിനെ ഉദ്ദരിച്ച മിറർ റിപോർട്ട് ചെയ്തു. നാവിൻ്റെയും കവിളുകളുടെയും ആന്തരിക ഭാഗങ്ങളിൽ ധാരാളം ബാക്ടീരിയകൾ, ഭക്ഷണ കണങ്ങൾ, മൃതകോശങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. വൃത്തിയാക്കിയില്ലെങ്കിൽ, ഈ ബാക്ടീരിയകൾ വളരും, ഇത് വായ് നാറ്റത്തിനും മറ്റ് രോഗങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറയുന്നു.
വായ്നാറ്റം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം:
വായ്നാറ്റം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം നിങ്ങളുടെ നാവ് പതിവായി വൃത്തിയാക്കുക എന്നതാണെന്നാണ് ഡോക്ടറുടെ വാദം. നാവ് തേയ്ക്കുകയോ ചുരണ്ടുകയോ ചെയ്യുന്നത് അസുഖകരമായ ദുർഗന്ധത്തിന് കാരണമായ ബാക്ടീരിയകളെ നീക്കംചെയ്യാൻ സഹായിക്കുന്നു. കൂടാതെ കവിളുകളുടെ ഉൾഭാഗങ്ങൾ ബ്രഷ് ഉപയോഗിച്ച് ചെറുതായി വൃത്തിയാക്കുക.
നിങ്ങൾ ഇത് പതിവായി ചെയ്താൽ, അവയിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയയുടെ പാളി നീക്കം ചെയ്യാൻ കഴിയും. ഇത് ജിംഗിവൈറ്റിസ് അല്ലെങ്കിൽ പീരിയോൺഡൈറ്റിസ് പോലുള്ള ഗുരുതരമായ അവസ്ഥകളെ തടയും. കവിളുകൾ വൃത്തിയാക്കുമ്പോൾ മൃദുവായ കുറ്റികളുള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കാനും ദന്തഡോക്ടർ ശുപാർശ ചെയ്യുന്നു.

Keywords: News, News-Malayalam-News, National, National-News, Health, Lifestyle, Dentist reveals common mistakes when brushing your teeth could be giving you bad breath
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.