ലിംഗനിർണയത്തിന് ശേഷമുള്ള ഗർഭച്ഛിദ്രത്തിനെതിരെ ദയോബന്ദ്‌ ഫത് വ

 


ലക്നൌ: (www.kvartha.com 09.06.2016) ലിംഗനിർണയത്തിന് ശേഷം പെൺഭ്രൂണങ്ങൾ നശിപ്പിക്കുന്നതിനെതിരെ ദിയോബന്ത് ദാറുൽ ഉലൂമിന്റെ ഫത് വ. ഇത്തരം കൃത്യങ്ങൾ മതവിരുദ്ധമാണെന്നും ദിയോബന്ത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പഠന കേന്ദ്രമാണ് ദിയോബന്ത്.

ദിയോബന്ത് വക്താവ് മൗലാന അഷ്റഫ് ഉസ്മാനിയാണ് ഫത് വയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ലിംഗനിർണയത്തിന് ശേഷമുള്ള ഭ്രൂണഹത്യ ഇസ്ലാം വിരുദ്ധമാണ്. അള്ളാഹുവിന്റെ അപ്രീതിക്ക് ഇതിലൂടെ പാത്രമാവും. ഇത്തരമൊരു ഫത് വ രാജ്യത്ത് ആദ്യമാണെന്നും ഉസ്മാനി പറയുന്നു.

മുസ്ലീങ്ങളുടെ ഇടയിൽ പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളെ അപേക്ഷിച്ച് കുറഞ്ഞുവരുകയാണ്. ഇതുകൊണ്ടുതന്നെ പെൺഭ്രൂണഹത്യയെ എതിർക്കണമെന്നും ദിയോബന്ത് വ്യക്തമാക്കി.

ലിംഗനിർണയത്തിന് ശേഷമുള്ള ഗർഭച്ഛിദ്രത്തിനെതിരെ ദയോബന്ദ്‌ ഫത് വ

LUCKNOW: The largest Islamic seminary in India, the Darul Uloom of Deoband, has issued a fatwa against selective abortion of female foetuses, calling the act unlawful and against Islam.

Keywords: LUCKNOW, Islamic seminary, India, Darul Uloom of Deoband, Fatwa, Selective abortion, Female foetuses, Calling, Unlawful, Islam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia