പരോളില്‍ തുടരണമെങ്കില്‍ സുബ്രത റോയ് 600 കോടി രൂപ കെട്ടിവെക്കണമെന്ന് സുപ്രീം കോടതി
Nov 28, 2016, 23:33 IST
ന്യൂഡല്‍ഹി: (www.kvartha.com 28.11.2016) സഹാറ തട്ടിപ്പ് കേസില്‍ സുബ്രത റോയ്ക്ക് പരോളില്‍ തുടരണമെങ്കില്‍ 600 കോടി രൂപ കെട്ടിവെക്കണമെന്ന് സുപ്രീം കോടതി. തുക അടക്കാത്ത പക്ഷം കീഴടങ്ങാനും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയും എ കെ സിക്രിയും ഉള്‍പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
ഫെബ്രുവരി ആറു വരെയാണ് സുബ്രതോ റോയ്ക്ക് കോടതി പരോള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ 600 കോടി അടക്കാത്ത പക്ഷം കീഴടങ്ങാനാണ് നിര്‍ദേശം. കഴിഞ്ഞ മേയ് മാസത്തിലാണ് റോ പരോളില്‍ ഇറങ്ങിയത്. ഒക്ടോബറില്‍ പരോള്‍ നവംബര്‍ 28വരെ നീട്ടിയിരുന്നു. അതേസമയം കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള പുതിയ റിപേയ്മെന്റ് പദ്ധതി കോടതിയില്‍ ഹാജരാക്കാന്‍ സെബിയോടും (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ), അമികസ് ക്യൂരി ശേഖര്‍ നഫാഡെയോടും കോടതി ആവശ്യപ്പെട്ടു.
തിഹാര്‍ ജയിലില്‍ രണ്ടു വര്‍ഷത്തോളം വിചാരണ തടവ് അനുഭവിച്ച ശേഷമാണ് മേയില്‍ സുബ്രതോ റോയ്ക്ക് പരോള്‍ ലഭിച്ചത്. മാതാവിന്റെ മരണത്തെ തുടര്‍ന്നാണ് ലഭിച്ച പരോള്‍ പല തവണയായി നീട്ടുകയായിരുന്നു. നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച പണം തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് 2014 മെയിലാണ് സുബ്രത റോയ് ജയിലിലാകുന്നത്. 17600 കോടി രൂപ 15 ശതമാനം പലിശയോടെ തിരികെ നല്‍കാനാണ് കോടതി ഉത്തരവിട്ടിരുന്നത്.
Keywords : New Delhi, Cheating, Case, Accused, National, Supreme Court of India, Deposit Rs 600 crore by February 6 or surrender, Supreme Court to Sahara chief Subrata Roy.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.