School Assessment Guidelines | ഡെൽഹിയിലെ സ്‌കൂളുകളിൽ പുതിയ മൂല്യനിര്‍ണയ രീതിയുമായി സർകാർ; ദേശഭക്തിയും മാനസികാവസ്ഥയും പാഠ്യപദ്ധതിയിൽ; വിദ്യാര്‍ഥികളുടെ സാമൂഹികവും വൈകാരികവും ധാര്‍മികവുമായ കഴിവുകളുടെ വളര്‍ചയ്ക്ക് ഊന്നല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) എഎപി സര്‍കാര്‍ ഡെല്‍ഹിയിലെ സ്‌കൂളുകള്‍ക്കായി പുതിയ മൂല്യനിര്‍ണയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ പെരുമാറ്റത്തില്‍ മാനസിക പാഠ്യപദ്ധതിയുടെ സ്വാധീനം മറ്റ് പാഠ്യ വിഷയങ്ങള്‍ക്കൊപ്പം വിലയിരുത്തും. ഈ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രാജ്യതലസ്ഥാനത്തെ സര്‍കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ബാധകമാണ്. ഇത് നിലവിലുള്ള കോ-കരികുലര്‍, അകാഡമിക് പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ക്ക് അനുബന്ധമായാണ് നടപ്പിലാക്കുക.
               
School Assessment Guidelines | ഡെൽഹിയിലെ സ്‌കൂളുകളിൽ പുതിയ മൂല്യനിര്‍ണയ രീതിയുമായി സർകാർ; ദേശഭക്തിയും മാനസികാവസ്ഥയും പാഠ്യപദ്ധതിയിൽ; വിദ്യാര്‍ഥികളുടെ സാമൂഹികവും വൈകാരികവും ധാര്‍മികവുമായ കഴിവുകളുടെ വളര്‍ചയ്ക്ക് ഊന്നല്‍

വിദ്യാര്‍ഥികളുടെ സാമൂഹികവും വൈകാരികവും ധാര്‍മികവുമായ കഴിവുകളുടെ വളര്‍ചയ്ക്ക് ഊന്നല്‍ നല്‍കുന്നതിനാണ് ഈ പുതിയ മൂല്യനിര്‍ണയ നയങ്ങള്‍ ഏര്‍പെടുത്തിയത്. അവരുടെ മറ്റെല്ലാ പ്രധാന പഠന കോഴ്സുകള്‍ക്കും പുറമേ ഇവയും നടപ്പാക്കും. ഈ ലക്ഷ്യങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയം 2020- ല്‍ വിഭാവനം ചെയ്തിരിക്കുന്ന മാനസിക പാഠ്യപദ്ധതിയലെ അധ്യാപന ശാസ്ത്രവും ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നു.
'വിവരവും സാങ്കേതികവിദ്യയും നയിക്കുന്ന ഒരു ലോകത്ത് വിദ്യാര്‍ഥികളെ യഥാര്‍ത്ഥ വെല്ലുവിളികള്‍ക്ക് സജ്ജമാക്കുന്നതിനും അവരുടെ സഹജമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും, സ്‌കൂളുകള്‍ കഴിവ് അടിസ്ഥാനമാക്കിയുള്ള പഠനത്തിന് മുന്‍ഗണന നല്‍കണം', വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രസ്താവനയില്‍ പറഞ്ഞു. ഒരു വിദ്യാര്‍ഥിയെ അടുത്ത ഉയര്‍ന്ന ക്ലാസിലേക്ക് ജയിപ്പിക്കുന്നതിന് ലഭിച്ച മാര്‍കിന്റെ വെയിറ്റേജ് കണക്കാക്കില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

പുതിയ മൂല്യനിര്‍ണയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, മൂന്ന് മുതൽ എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളെ സന്തോഷം, ദേശഭക്തി പാഠ്യപദ്ധതി എന്നിവ അനുസരിച്ച് വിലയിരുത്തും. മറുവശത്ത്, ഒമ്പത് മുതല്‍ 11 വരെയുള്ള ക്ലാസുകളില്‍ ദേശഭക്തി, സംരംഭകത്വ മാനവികാവസ്ഥ എന്നിവയും പാഠ്യപദ്ധതികള്‍ക്കായി വിലയിരുത്തും. 11-ാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് ഒരു അധിക മാനദണ്ഡം ഉണ്ടായിരിക്കും, അത് ബിസിനസ് ഇടപാടിലെ അവരുടെ പങ്കാളിത്തമാണ്. അകാഡമിക് സെഷനില്‍ വിദ്യാര്‍ഥികള്‍ക്ക് പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള പ്രോജക്റ്റ് വര്‍കുകള്‍ ഏറ്റെടുക്കാനുണ്ടാകും.

വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പുതിയ മൂല്യനിര്‍ണയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, 2022-23 അകാഡമിക് സെഷനില്‍, മിഡ്-ടേം പരീക്ഷ സെപ്റ്റംബര്‍/ഒക്ടോബറിലും, പൊതു വാര്‍ഷിക സ്‌കൂള്‍ പരീക്ഷ ഫെബ്രുവരി/മാര്‍ചിലും നടത്തും. മിഡ്ടേം പരീക്ഷയുടെ ചോദ്യപേപറുകള്‍ മിഡ്ടേം പരീക്ഷ വരെ പഠിക്കേണ്ട സിലബസില്‍ നിന്ന് സജ്ജീകരിക്കും. വാര്‍ഷിക പരീക്ഷകളുടെ ചോദ്യപേപറുകള്‍ സിബിഎസ്ഇയും ഡെല്‍ഹിയിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റും നിര്‍ദേശിക്കുന്ന സിലബസില്‍ നിന്ന് സജ്ജീകരിക്കും. കൂടാതെ, മിഡ്-ടേം, പ്രീ-ബോര്‍ഡ്, വാര്‍ഷിക പരീക്ഷകളിലെ ചോദ്യപേപറുകള്‍ ആവശ്യാനുസരണം ഗ്രാഹ്യവും കഴിവുകളും മറ്റ് കഴിവുകളും വിലയിരുത്തുന്ന രീതിയില്‍ ഉള്ളതായിരിക്കും. പ്രത്യേകിച്ച് സെകന്‍ഡറി, സീനിയര്‍ സെകൻഡറി ക്ലാസുകളിലെ ചോദ്യങ്ങളുടെ പാറ്റേണ്‍ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളിലെ ചോദ്യങ്ങളുടേതിന് സമാനമായിരിക്കും.

ഓരോ വിഷയത്തിലെയും ബുദ്ധിമുട്ടുള്ള ഭാഗങ്ങള്‍ കണ്ടെത്തി അവ കുട്ടികളെ നന്നായി പഠിപ്പിക്കുകയും സ്‌പെഷ്യല്‍ ക്ലാസുകള്‍ പോലെയുള്ള പരിപാടികള്‍ നടത്തുകയും ചെയ്യും. കോപിയടി, പ്രീണനം, അനീതി, ഇരയാക്കല്‍ എന്നിവ പരമാവധി കുറയ്ക്കുന്ന തരത്തിലാണ് പരീക്ഷകള്‍ നടത്തേണ്ടത്. 'യഥാര്‍ത്ഥ ജീവിതത്തിലും/അപരിചിതമായ സാഹചര്യങ്ങളിലും ഈ പാഠ്യപദ്ധതില്‍ പറയുന്ന ആശയങ്ങളെ പ്രയോഗിക അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ ഉത്തരം എഴുതുന്ന രീതിയിലായിരിക്കും ചോദ്യപേപറുകള്‍ തയ്യാറാക്കുക', ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

പുതിയ മൂല്യനിര്‍ണയ പ്രക്രിയ വിദ്യാര്‍ഥികളുടെ വിമര്‍ശനാത്മക ചിന്തയും വിശകലന ശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമമാണ്. ആശയങ്ങളുടെ പ്രയോഗത്തെ അടിസ്ഥാനമാക്കിയും ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രായോഗിക സമീപനം അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന രീതിയിലായിരിക്കും ചോദ്യപേപറുകള്‍ സജ്ജീകരിക്കുക. ഇതിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ മിഡ്-ടേം, പ്രീ-ബോര്‍ഡ്, വാര്‍ഷിക പരീക്ഷകളിലെ ചോദ്യപേപറിന്റെ ഭാഗമായിരിക്കും.

Keywords: Deshbhakti, Mindset Curricula Among New Assessment Criteria For Delhi School | What It Means For Students?, Exam, National, News, Top-Headlines, Newdelhi, Government, School, Students.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia